വിജയ കുതിപ്പ് തുടര്‍ന്ന് കേരളം. ജമ്മു കാശ്മീരിനെതിരെ തകര്‍പ്പന്‍ വിജയം.

kerala vs jammu

സന്തോഷ് ട്രോഫി പോരാട്ടത്തില്‍ തുടര്‍ച്ചയായ നാലാം വിജയവുമായി കേരളം. ജമ്മു കാശ്മീരിനെതിരെ എതിരില്ലാത്ത മൂന്നു ഗോളിനാണ് കേരളത്തിന്‍റെ വിജയം.

മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ കേരളത്തിനു ഗോള്‍ ഒന്നും നേടാന്‍ കഴിഞ്ഞിരുന്നില്ലാ. രണ്ടാം പകുതിയുടെ തുടക്കത്തില്‍ നിജോ ഗില്‍ബേര്‍ട്ട് നല്‍കിയ പാസ്സില്‍ നിന്നും വിഗ്നേഷാണ് സ്കോര്‍ ചെയ്തത്.

76ാം മിനിറ്റില്‍ വിശാഖ് മോഹന്‍ നൽകിയ പാസ്സില്‍ നിന്നും റിസ്വാന്‍ അലി ലീഡ് ഇരട്ടിയാക്കി. ഇഞ്ചുറി ടൈമിൽ നിജോ ഗില്‍ബേര്‍ട്ട് കേരളത്തിന്‍റെ മൂന്നാം ഗോള്‍ നേടി.

നാലു മത്സരങ്ങൾ കഴിഞ്ഞപ്പോൾ കേരളം 12 പോയിന്റുമായി ഒന്നാമതാണ്. രണ്ടാം സ്ഥാനത്തുള്ള മിസോറാവുമായാണ് അടുത്ത മത്സരം.

Scroll to Top