പരസ്പര ധാരണ പ്രകാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായുള്ള കരാര്‍ അവസാനിപ്പിച്ചതായി മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് സ്ഥീകരിച്ചു. ടീമിനും മാനേജര്‍ എറിക് ടെന്‍ ഹാഗിനുമെതിരെയുള്ള പരസ്യമായ വിമര്‍ശനത്തെ തുടര്‍ന്നാണ് മാഞ്ചസ്റ്റര്‍ യൂണൈറ്റഡിന്‍റെ ഈ കടുത്ത തീരുമാനം.
37 കാരനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രണ്ട് വര്‍ഷം മുന്‍പാണ് മാഞ്ചസ്റ്റര്‍ യൂണൈറ്റഡില്‍ എത്തിയത്. ഫലവത്തായ ആദ്യ സീസണിനു ശേഷം പുതിയ മാനേജറായ എറിക് ടെന്‍ ഹാഗിനുമായി മികച്ച ബന്ധത്തിലായിരുന്നില്ലാ. കോച്ചിന്‍റെ കീഴില്‍ മതിയായ മത്സര സമയം ലഭിച്ചിരുന്നില്ലാ. ടോട്ടന്‍ഹാം ഹോട്ട്സ്പറിനെതിരെ നേരത്ത ഗ്രൗണ്ട് വിട്ടതിനെതിരെ റൊണാള്‍ഡോയെ സസ്പെന്‍ഡ് ചെയ്തിരുന്നു.
“അദ്ദേഹം (കോച്ച്) അത് മനഃപൂർവം ചെയ്തതാണെന്ന് ഞാൻ കരുതുന്നു,” റൊണാൾഡോ ടോക്ക് ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. “എനിക്ക് പ്രകോപനം തോന്നി. എന്നോട് ബഹുമാനം കാണിക്കാത്തതിനാൽ എനിക്ക് അഅദ്ദേഹത്തോട് ബഹുമാനമില്ല. ”
“ഞാന്‍ അങ്ങനെ പ്രതികരിക്കാൻ ക്ലബിൽ നിന്നുള്ള ഒരു തന്ത്രമായിരുന്നുവെന്ന് ഞാൻ കരുതുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു. “മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആശയവിനിമയത്തിൽ ഞാൻ വളരെ, വളരെ, വളരെ, വളരെ നിരാശനായിരുന്നു. സത്യം പറഞ്ഞാൽ, എനിക്ക് ഒരു ക്ലബ്ബുമായും, ഒരു പരിശീലകനുമായും ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല, അവർ എന്നെ മൂന്ന് ദിവസത്തേക്ക് സസ്പെൻഡ് ചെയ്തു, അത് എനിക്ക് ഒരുപാട് ആയി തോന്നി.” റൊണാള്‍ഡോ അഭിമുഖത്തില്‍ പറഞ്ഞു.
346 മത്സരങ്ങളില്‍ നിന്നായി 145 ഗോളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയിരിക്കുന്നത്. ഫിഫ ലോകകപ്പിനുള്ള അന്താരാഷ്ട്ര ഡ്യൂട്ടിക്കായി ഇപ്പോൾ ഖത്തറിലാണ് പോർച്ചുഗീസ് താരം.