സൗദി അറേബ്യയുടെ ഈ ചാണക്യൻ നിസ്സാരക്കാരനല്ല!

images 42

ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരെ അത്ഭുതപ്പെടുത്തുന്ന പ്രകടനമായിരുന്നു അർജൻ്റീനക്കെതിരെ സൗദി അറേബ്യ പുറത്തെടുത്തത്. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം രണ്ടു ഗോളുകൾ തിരിച്ചടിച്ചായിരുന്നു മുൻ ലോക ചാമ്പ്യൻമാരെ സൗദി അറേബ്യ വീഴ്ത്തിയത്. എല്ലാ ഫുട്ബോൾ ആരാധകരുടെയും മനസ്സ് കീഴടക്കുന്ന പ്രകടനമായിരുന്നു ഇന്ന് അർജൻ്റീനക്ക് മേൽ സൗദി അറേബ്യ പുറത്തെടുത്തത്.

അർജൻ്റീനയെ തന്ത്രങ്ങൾ കൊണ്ട് വീഴ്ത്തിയ ചാണക്യനെ ഫുട്ബോൾ ലോകത്തെ ആളുകൾക്ക് പരിചയമുണ്ടാകില്ല. ഫ്രഞ്ച് പരിശീലകനായ ഹെർവ് റെനാർദ് ആണ് തന്ത്രങ്ങൾക്ക് പിന്നിൽ. ഈ പരിശീലകനെ അറിയാത്തവരാണ് സൗദി അറേബ്യ എന്ന ടീമിനെ ദുർബലർ എന്ന് മുദ്രകുത്തിയത്. അദ്ദേഹം പരിശീലക കരിയർ തുടങ്ങിയത് തൻ്റെ കരിയറിൽ അവസാനം കളിച്ച ഫ്രാൻസിലെ ലോ ട്ടയർ ക്ലബ്ബായ എസ് സി ഡ്രഗുയഗ്നനിലൂടെയാണ്. എന്നാൽ ഫുട്ബോൾ ലോകത്തിൻ്റെ ശ്രദ്ധ പിടിച്ചു പറ്റിയത് സാംബിയയെ 2012 ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് വിജയികളാക്കിയപ്പോഴാണ്.

images 41

ആഫ്രിക്കയിലെ വമ്പൻ ടീമുകളെ മറികടന്നായിരുന്നു അന്ന് സാംബിയ ആ കിരീടം നേടിയത്. അതിനുശേഷം 2015ൽ ആഫ്രിക്കൻ നേഷൻസ് കപ്പ് കിരീടം ഒന്നു കൂടെ സൗദി അറേബ്യ പരിശീലകൻ നേടി. എന്നാൽ ആ തവണ ഐവറി കോസ്റ്റിന്റെ പരിശീലകനായിരുന്നു താരം. ആ കിരീട നേട്ടത്തോടെ രണ്ട് വ്യത്യസ്ത രാജ്യങ്ങൾക്ക് വേണ്ടി ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് കിരീടം നേടുന്ന ആദ്യ പരിശീലകനായും ഫ്രഞ്ച് കോച്ച് മാറി.

images 43


അതിനു ശേഷം 2018ൽ മൊറോക്കോ ആദ്യമായി ലോകകപ്പിന് യോഗ്യത നേടുമ്പോൾ പരിശീലകൻ ആയത് റെനാർഡ് ആയിരുന്നു. അതുകൊണ്ടുതന്നെ അർജൻ്റീനയുടെ സൗദി അറേബ്യക്ക് മുൻപിലെ ഈ പരാജയം അട്ടിമറി അല്ല എന്ന് ഈ പരിശീലകന്റെ റെക്കോർഡുകൾ കണ്ടാൽ മനസ്സിലാകും. ഈ വിജയത്തോടെ പല വമ്പൻ ക്ലബ്ബുകളും ഈ പരിശീലകനെ നോട്ടമിടും എന്ന കാര്യം ഉറപ്പാണ്. റെനാർഡിൻ്റെ കരിയറിലെ ഏറ്റവും വലിയ യൂറോപ്യൻ ക്ലബ് ലില്ലേ മാത്രമാണ്.

Scroll to Top