വ്യാജ വാര്‍ത്തകള്‍ കൊണ്ട് പോര്‍ച്ചുഗലിനെ തകര്‍ക്കാനാവില്ലാ ; ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

പോര്‍ച്ചുഗല്‍ ടീമിനുള്ളില്‍ പ്രശ്‌നങ്ങളുണ്ടെന്ന വാര്‍ത്തകള്‍ തള്ളി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രംഗത്ത്. പുറത്ത് നിന്ന് ആര്‍ക്കും പോര്‍ച്ചുഗലിനെ തകര്‍ക്കാന്‍ കഴിയില്ലെന്നും നായകന്‍ റൊണാള്‍ഡോ വ്യക്തമാക്കി.

സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ സൂപ്പര്‍ താരത്തെ ബെഞ്ചില്‍ ഇരുത്തിയാണ് പരിശീലനായ സാന്‍റോസ് തന്ത്രം ആവിഷ്കരിച്ചത്.

പകരക്കാരുടെ നിരയിലിരുത്തിയ പരിശീലകന്റെ തീരുമാനത്തിനു പിന്നാലെ കാര്യങ്ങള്‍ ശുഭകരമല്ലെന്നും റൊണാള്‍ഡോ ടീം വിടും എന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

Portugal v Switzerland Round of 16 FIFA World Cup Qatar 2022 3

സ്റ്റാര്‍ട്ടിങ് ലൈനപ്പില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് താരം ടീം വിട്ടേക്കുമെന്ന് ഭീഷണിയുയര്‍ത്തിയെന്ന പ്രചാരണം പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ അധികൃതരും പ്രസ്താവനയിറക്കി നിഷേധിച്ചിരുന്നു.

ഇപ്പോഴിതാ റൊണാള്‍ഡോ തന്നെ നേരിട്ടെത്തി റിപ്പോര്‍ട്ടുകള്‍ നിഷേധിക്കുകയാണ്.

”വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് ടീമിലുള്ളത്. പുറത്തുനിന്നുള്ള ഒരു ശക്തിക്കും അതിനെ തകര്‍ക്കാന്‍ കഴിയില്ല. ഇത്തരം സംഭവങ്ങളൊന്നും തന്നെ ധീരരായ പോര്‍ച്ചുഗീസുകാരെ ഭയപ്പെടുത്തില്ല.

318579648 755417105941197 1878623659566625176 n

വാക്കിനോട് നീതി പുലര്‍ത്തിക്കൊണ്ട് തന്നെയാണ് ഈ ടീം ഒരു ടീമായി കളിക്കുന്നതും പരമമായ ലക്ഷ്യത്തിന് വേണ്ടി പോരാടുന്നതും”, റൊണാള്‍ഡോ കുറിച്ചു.

Previous articleഇനിയും അങ്ങനെ തന്നെ ചെയ്യും. വിമർശകരുടെ വായടപ്പിക്കുന്ന മറുപടി നൽകി വിനീഷ്യസ് ജൂനിയർ
Next articleക്യാച്ച് എടുക്കാൻ ശ്രമിക്കുന്നതിനിടെ പന്ത് മുഖത്ത് വീണ് ലങ്കൻ താരത്തിന്റെ പോയത് 4 പല്ലുകൾ.