സൗദി ലീഗും ഭരിച്ച് റൊണാൾഡോ! ഇരട്ട അസിസ്റ്റുകളോടെ തിളങ്ങി പോർച്ചുഗീസ് ഇതിഹാസ താരം

FpMQFcMWYAQsXC1

സൗദി അറേബ്യയിൽ തൻ്റെ മികച്ച പ്രകടനങ്ങൾ വീണ്ടും തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി പ്രൊ ലീഗിൽ അൽ നസറിന് വേണ്ടി തകർപ്പൻ പ്രകടനമാണ് താരം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. ഇന്നലെ നടന്ന മത്സരത്തിൽ അൽ നസറിനെ വിജയിപ്പിക്കുന്നത് നിർണായക പങ്ക് ആയിരുന്നു റൊണാൾഡോ വഹിച്ചത്.


അൽ തഓവനെ ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നോ റൊണാൾഡോയും കൂട്ടരും പരാജയപ്പെടുത്തിയത്. മത്സരത്തിൽ ഗോളുകൾ ഒന്നും നേടിയില്ലെങ്കിലും രണ്ട് ഗോളിനും വഴിയൊരുക്കിയത് റൊണാൾഡോ ആയിരുന്നു. ഇന്നലത്തെ വിജയത്തോടെ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരാൻ അൽ നസറിന് സാധിച്ചു.

FB IMG 1676695115451


സൗദി ലീഗിൽ റൊണാൾഡോ എത്തിയതിനു ശേഷം ഒരു മത്സരത്തിൽ പോലും അൽ നസര്‍ പരാജയപ്പെട്ടിട്ടില്ല. എതിർ ടീമിൻ്റെ പ്രതിരോധനിരയെ പിളർത്തിക്കൊണ്ട് മത്സരത്തിലെ പതിനേഴാം മിനിറ്റിൽ റൊണാൾഡോ നൽകിയ പാസ് സഹതാരം കരീബിനെ കണ്ടെത്തി കരീബ് അനായാസം ഗോൾ നേടുകയായിരുന്നു. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ റൊണാൾഡോയും കൂട്ടരും ഗോൾ വഴങ്ങി.

FB IMG 1676695113066

മത്സരത്തിലെ 78ആം മിനിറ്റിൽ ആയിരുന്നു വിജയ ഗോളിന് വേണ്ടി റൊണാൾഡോ വഴിയൊരിക്കിയത്. റൊണാൾഡോ നൽകിയ തകർപ്പൻ പാസ് സഹതാരം മൗദു അനായാസം വലയിൽ എത്തിച്ചു. ഇന്നലത്തെ വിജയത്തോടെ 17 മത്സരങ്ങളിൽ നിന്നും 40 പോയിന്റുകളുമായി ഒന്നാമത് നിൽക്കുകയാണ് അൽ നസർ.

Scroll to Top