യുണൈറ്റഡ് എന്നെ ചതിച്ചു; ക്രിസ്റ്റ്യാനോ റൊണാൾഡോ

കഴിഞ്ഞ സീസണിൽ യുവന്റസിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ഒരുപാട് വർഷങ്ങൾക്കു ശേഷം റൊണാൾഡോ തിരിച്ചെത്തിയിരുന്നു. മികച്ച പ്രകടനം ആയിരുന്നു തൻ്റെ തിരിച്ചുവരവിലെ ആദ്യ സീസണിൽ റൊണാൾഡോ പുറത്തെടുത്തിരുന്നത്. ക്ലബ്ബിൻ്റെ ടോപ് സ്കോററും താരമായിരുന്നു. എന്നാൽ ഈ സീസണിൽ താരത്തിന് അത്ര ശോഭിക്കാൻ സാധിച്ചിട്ടില്ല.

പുതിയ പരിശീലകൻ എറിക് ടെൻ ഹാഗിൻ്റെ കീഴിൽ എപ്പോഴും ബെഞ്ചിലാണ് താരം. കുറച്ചു ദിവസങ്ങൾക്കു മുമ്പ് മത്സരം അവസാനിക്കുന്നതിന് മുൻപായി ബെഞ്ചിൽ നിന്നും താരം ഡ്രസ്സിംഗ് റൂമിലേക്ക് പോയത് വലിയ വിവാദങ്ങൾക്ക് വഴി വച്ചിരുന്നു. ഇപ്പോഴിതാ അതിനും വലിയ വിവാദത്തിന് വഴി വച്ചിരിക്കുകയാണ് ക്രിസ്ത്യാനോ റൊണാൾഡോ. മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ രൂക്ഷ വിമർശനങ്ങളാണ് താരം ഉയർത്തിയിരിക്കുന്നത്. പരിശീലകൻ ടെൻ ഹാഗും ക്ലബ്ബിലെ മറ്റു പലരും തന്നെ ചതിക്കുകയാണ് എന്നാണ് ഒരു അഭിമുഖത്തിൽ റൊണാൾഡോ തുറന്നുപറഞ്ഞത്.

2JMNM8C 2പരിശീലകനായ ടെൻ ഹാഗിനെ തനിക്ക് ബഹുമാനിക്കേണ്ട ആവശ്യമില്ലെന്നും റൊണാൾഡോ പറഞ്ഞു. താരത്തിന്റെ വാക്കുകൾ വായിക്കാം..”ടെൻ ഹാഗിനെ ഞാൻ ബഹുമാനിക്കുന്നില്ല. ടെൻ ഹാഗ് എന്നെ ബഹുമാനിക്കുന്നില്ല. പിന്നെ എന്തിന് ഞാൻ ടെൻ ഹാഗിനെ ബഹുമാനിക്കണം. എന്നെ ബഹുമാനിക്കുന്നവരെ മാത്രമേ ഞാൻ ബഹുമാനിക്കുകയുള്ളൂ. കഴിഞ്ഞ സീസണിൽ പരിശീലകൻ ആയിരുന്ന റാൾഫ് റാഗ്നിക്കിനെ കുറിച്ച് ഞാൻ കേട്ടിട്ട് പോലും ഇല്ലായിരുന്നു.

ronaldo man


ഒരു കോച്ച് പോലും അല്ലാത്ത അയാൾ എങ്ങനെയാണ് യുണൈറ്റഡിനെ പരിശീലിപ്പിച്ചത്.”- റൊണാൾഡോ പറഞ്ഞു. വിന്റർ ട്രാൻസ്ഫർ ജാലകത്തിന് മുന്നേയുള്ള അവസാന മത്സരം കഴിഞ്ഞതിനു ശേഷം ആണ് ഈ അഭിമുഖം പുറത്തുവിട്ടിരിക്കുന്നത്. അതു കൊണ്ടു തന്നെ ലോകകപ്പ് കഴിഞ്ഞാൽ ജനുവരിയിൽ താരം ടീം വിട്ടേക്കുമെന്ന് സൂചന ഏറെയാണ്.