ആ സ്വപ്നം ഉള്ള കാലം അത് മനോഹരമായിരുന്നു”; ഹൃദയഭേദകമായ കുറിപ്പ് പങ്കുവച്ച് റൊണാൾഡോ

ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ മൊറോക്കയോട് പരാജയപ്പെട്ട് പോർച്ചുഗൽ പുറത്തായിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിന് ആയിരുന്നു യൂറോപ്യൻ വമ്പന്മാർ ആഫ്രിക്കൻ ശക്തരോട് പരാജയപ്പെട്ടത്. ലോകകപ്പിൽ നിന്നും പുറത്തായതോടെ തന്റെ അവസാന ലോകകപ്പിൽ കിരീടം നേടി മടങ്ങുക എന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സ്വപ്നം അവസാനിച്ചു.

ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത് ലോകകപ്പ് പരാജയത്തിന് ശേഷം റൊണാൾഡോ ഇൻസ്റ്റാഗ്രാമിൽ കുറിച്ച ഹൃദയഭേദകമായ കുറിപ്പാണ്. തൻ്റെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്ന് പോർച്ചുഗലിന് വേണ്ടി ലോക കിരീടം നേടുക എന്നതായിരുന്നു എന്നും നിർഭാഗ്യവശാൽ അതിന് സാധിച്ചില്ല എന്നുമാണ് റൊണാൾഡോ പറഞ്ഞത്.

images 2022 12 12T121028.457

“പോർച്ചുഗലിന് ലോകകിരീടം നേടിക്കൊടുക്കുന്നത് എന്റെ കരിയറിലെ ഏറ്റവും വലിയ സ്വപ്നമായിരുന്നു.ഞാൻ പോർച്ചുഗലിന് അടക്കം നിരവധി കിരീടങ്ങൾ നേടി.പക്ഷേ എൻ്റെ രാജ്യത്തിൻ്റെ പേര് ലോകത്തിൻ്റെ ഏറ്റവും ഉയർന്ന തലത്തിൽ എത്തിക്കുക എന്നത് എൻ്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു. ഞാൻ അതിന് വേണ്ടി പ്രയത്നിച്ചു. കഠിനമായി തന്നെ എൻ്റെ സ്വപ്നത്തിന് വേണ്ടി പ്രയത്നിച്ചു.കഴിഞ്ഞ 16 വർഷത്തിനിടയിലെ 5 ലോകകപ്പുകളിലും ഞാൻ ഗോൾ നേടി. മികച്ച കളിക്കാരുടെ കൂടെയും, മില്യൺ കണക്കിനുള്ള പോർച്ചുഗീസ് ആരാധകരുടെ പിന്തുണയുടെ കൂടെയും ഞാൻ എല്ലാം നൽകി. കളിക്കളത്തിൽ ഞാൻ എല്ലാം ചെയ്തു.

images 2022 12 12T121039.293

എൻ്റെ സ്വപ്നത്തിനുവേണ്ടി എനിക്ക് കഴിയുന്നത് എല്ലാം ഞാൻ നൽകി. നിർഭാഗ്യവശാൽ ആ സ്വപ്നം ഇന്നലെ അവസാനിച്ചു. എനിക്ക് എല്ലാവരോടും പറയാനുള്ളത്, പോർച്ചുഗലിനോടുള്ള എൻ്റെ സമർപ്പണത്തിന് യാതൊരുവിധ മാറ്റവും ഇതുവരെ ഉണ്ടായിട്ടില്ല. എല്ലാവരുടെയും ലക്ഷ്യത്തിനായി പോരാടുന്ന ഒരാളായിരുന്നു ഞാൻ. എൻറെ രാജ്യത്തിനെതിരെയും ടീമംഗങ്ങൾക്കെതിരെയും ഞാൻ ഒരിക്കലും പുറം തിരിഞ്ഞ് നിൽക്കില്ല. ഇപ്പോൾ എനിക്ക് കൂടുതൽ ഒന്നും പറയാനില്ല. നന്ദി പോർച്ചുഗൽ. നന്ദി ഖത്തർ. ആ സ്വപ്നം ഉള്ളപ്പോൾ അത് മനോഹരമായിരുന്നു. ഇപ്പോൾ നല്ല ഉപദേശകനായി എത്തിച്ചേരാൻ അനുവദിക്കേണ്ട സമയമാണ് ഇത്.

Previous articleഒരു താരത്തെ മാത്രം പൂട്ടുന്നത് ഞങ്ങളുടെ രീതിയല്ല, ഞങ്ങളുടെ തന്ത്രം മറ്റൊന്നാണെന്ന് ക്രൊയേഷ്യൻ താരം.
Next articleഞങ്ങൾക്ക് വേണ്ടി ആ കിരീടം അർജൻ്റീന കൊണ്ടുവരട്ടെ; പിന്തുണയുമായി ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ മേധാവി.