മെസ്സിയാണ് നിങ്ങളെക്കാൾ മികച്ചവൻ എന്ന് റൊണാൾഡോയോട് പറഞ്ഞ് ഒരു കുട്ടി! ക്ഷുഭിതനായി മറുപടി നൽകി റൊണാൾഡോ!

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരം ആരാണെന്ന് കാര്യത്തിൽ എപ്പോഴും തർക്കം നിലനിൽക്കുന്നുണ്ട്. മെസ്സി ആണോ റൊണാൾഡോ ആണോ ഏറ്റവും മികച്ച താരം എന്നതിൽ ആരാധകർ ഇപ്പോഴും തമ്മിലടിക്കുകയാണ്. എന്നാൽ ഫുട്ബോൾ ലോകത്തിലെ ഒട്ടുമിക്ക മുൻ താരങ്ങളും ആരാധകരും പറയുന്നത് റൊണാൾഡോയെക്കാൾ മികച്ചത് മെസ്സി തന്നെയാണ് എന്നാണ്.

ഫുട്ബോളിലെ ഒട്ടുമിക്ക കിരീടങ്ങളും നേടിയ ലയണൽ മെസ്സിക്ക് അന്യമായി നിന്നിരുന്നത് സ്വന്തം രാജ്യത്തിന് വേണ്ടി കിരീടം നേടിയിട്ടില്ല എന്നതായിരുന്നു. എന്നാൽ ബ്രസീലിനെ തോൽപ്പിച്ച് കോപ്പ അമേരിക്ക നേടിയതോടെ മെസ്സി ആ ചീത്ത പേര് മാറ്റി പറയിപ്പിച്ചു. തുടർന്ന് ഫൈനലിസിമയിൽ ഇറ്റലിയെ തകർത്ത് ലയണൽ മെസ്സി തൻ്റെ രാജ്യത്തിനുവേണ്ടി ഒരിക്കൽക്കൂടി കിരീടം നേടി. അത് കഴിഞ്ഞ ഖത്തർ ലോകകപ്പ് കിരീടം നേടി ഫുട്ബോളിലെ എല്ലാം സ്വന്തമാക്കി കഴിഞ്ഞു എന്ന് മെസ്സി ലോകത്തിനു മുമ്പിൽ കാണിച്ചു കൊടുത്തു.

images 2023 03 04T123954.455


മെസ്സി ലോകകപ്പ് നേടിയതോടെയാണ് ഭൂരിഭാഗം ഫുട്ബോൾ ആരാധകരും മുൻ താരങ്ങളും വിദഗ്ധരും മെസ്സിയാണ് ലോകത്തിലെ ഏറ്റവും മികച്ച താരം എന്ന് സമ്മതിച്ചത്. റൊണാൾഡോ തന്റെ രാജ്യത്തിന് വേണ്ടി യൂറോകപ്പ് കിരീടവും നേഷൻസ് ലീഗ് കിരീടവും നേടിയിട്ടുണ്ടെങ്കിലും ലോക കിരീടത്തിൽ മുത്തമിടാൻ താരത്തിന് സാധിച്ചിട്ടില്ല. ഇപ്പോൾ നിലവിൽ അൽ നസറിന് വേണ്ടി കളിച്ചുകൊണ്ടിരിക്കുകയാണ് റൊണാൾഡോ. ഇന്നലെ അൽ ബാറ്റിനെതിരായ മത്സരത്തിൽ ഒന്നിനെതിരായ മൂന്ന് ഗോളുകൾക്ക് റൊണാൾഡോയും സംഘവും വിജയിച്ചിരുന്നു. മത്സരത്തിനു ശേഷം ഡ്രസ്സിംഗ് റൂമിലേക്ക് റൊണാൾഡോ നടന്നുപോകുമ്പോൾ ഉണ്ടായ ഒരു സംഭവമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. മത്സരത്തിന് ശേഷം ഡ്രസ്സിംഗ് റൂമിലേക്ക് പോകുന്നതിനിടയിൽ മെസ്സിയാണ് മികച്ചവൻ എന്ന് ഒരു കുട്ടി റൊണാൾഡോയോട് പറഞ്ഞു.


അതിന് താരം ദേഷ്യത്തോടെ മറുപടി നൽകി.”എങ്കിൽ അവൻ്റെ കളി നോക്കൂ. എന്തിനാണ് നീ ഇവിടെ വന്നത്.”-ഇതായിരുന്നു റൊണാൾഡോ കുട്ടിയോട് ക്ഷുഭിതനായി പറഞ്ഞ മറുപടി. റൊണാൾഡോയുടെ കുട്ടി പറയുന്ന വാക്കുകളും റൊണാൾഡോ നൽകുന്ന മറുപടിയുടെ വീഡിയോയും സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. കഴിഞ്ഞമാസം 38 വയസ്സ് തികഞ്ഞിട്ടും നിങ്ങൾക്ക് ഇപ്പോഴും ഒരു കൗമാരക്കാരന്റെ മാനസികാവസ്ഥ ആണല്ലോ എന്നാണ് ഫുട്ബോൾ ലോകം ചോദിക്കുന്നത്. എന്തുതന്നെയായാലും കുട്ടിയുടെ ഈ ചോദ്യവും റൊണാൾഡോയുടെ ഈ വാക്കുകളും സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്.