ബ്രസീലിലെ പല അർജൻ്റീന ആരാധകർക്കും എന്നോട് വെറുപ്പാണ്; റിച്ചാർലിസൺ.

images 62

ബ്രസീൽ ദേശീയ ടീമിൻ്റെ എവർട്ടൺ താരമാണ് റിച്ചാർലിസൺ. തൻ്റെ പ്രകടനം കൊണ്ട് മാത്രമല്ല താരം ശ്രദ്ധിക്കപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ കളിക്കളത്തിനു പുറത്ത് എതിരാളികളെ കളിയാക്കി വാർത്തകളിൽ ഇടം പിടിക്കാറുള്ള താരമാണ് റിച്ചാർലിസൺ.

കഴിഞ്ഞദിവസം ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയൽ മാഡ്രിഡിനോട് തോറ്റ ലിവർപൂളിനെ കളിയാക്കി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ തോന്നുന്ന കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ തുറന്നടിച്ചു പറയുന്ന തൻ്റെ ഈ സ്വഭാവം എല്ലാവരും നല്ല രീതിയിൽ എടുക്കുന്നില്ല എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ബ്രസീലിയൻ താരം. ബ്രസീൽ താമസിക്കുന്ന പല അർജൻ്റീന ആരാധകർക്കും തന്നോട് വെറുപ്പാണ് എന്നും താരം പറഞ്ഞു.

images 63


“അർജന്റീന ടീമിനെ ‘സൗത്ത് അമേരിക്കയിലെ എതിരാളികൾ’ എന്നു വിശേഷിപ്പിച്ചതിനു ബ്രസീലിലെ നിരവധി പേർ എന്നെ വെറുക്കാൻ തുടങ്ങിയിട്ടുണ്ട്, ബ്രസീലിൽ നിരവധി അർജന്റീന ആരാധകരും ഒളിഞ്ഞിരിക്കുന്നുണ്ട്. അവരെന്നെ വെറുക്കാൻ തുടങ്ങി. എന്നാൽ ഞാനെന്റെ ഈ കളിയാക്കുന്ന സ്വഭാവം തുടരും. അതിനൊരു സമയമൊക്കെ ഉണ്ടെങ്കിലും ഞാനെപ്പോഴും നല്ല മൂഡിലാണുള്ളത്.

images 64


നിരവധി കമന്റേറ്റർമാരും മാധ്യമപ്രവർത്തകരും സോഷ്യൽ നെറ്റ്‌വർക്കുകളിൽ കളിക്കാരോട് ഇടപെടാനും സാമൂഹിക പ്രശ്‌നങ്ങളിൽ പങ്കെടുക്കാനും പറയുന്നുണ്ട്. ഞങ്ങളതു പലപ്പോഴും പറയാറില്ല. ഞങ്ങൾ കളിക്കും, അവർ ആവശ്യപ്പെടും, ആരാധകർ എതിർപ്പു സൃഷ്‌ടിക്കും. നിരവധി ബ്രസീലിയൻ ആരാധകർ എനിക്കു നേരെ ആക്രമണം നടത്തിയതു മൂലം ഞാൻ സാമൂഹ്യമാധ്യമങ്ങൾ തന്നെ ഉപേക്ഷിച്ചിരുന്നു. ഇതെല്ലാം കൊണ്ടാണ് നിരവധി താരങ്ങൾ ഒന്നും പറയാത്തതും സാമൂഹിക, രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടാത്തതും. കാരണം നിരവധി ദുഷിച്ച മനസുകൾ സോഷ്യൽ മീഡിയയിലുണ്ട്.”-റിച്ചാർലിസൺ പറഞ്ഞു.

Scroll to Top