ഖത്തർ ലോകകപ്പ് ; ചേട്ടന് പരിക്കേറ്റപ്പോൾ കളത്തിൽ ഇറങ്ങിയത് അനിയൻ.

ഇന്നലെയായിരുന്നു ലോകകപ്പിലെ കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ ഫ്രാൻസിന്റെ ആദ്യ മത്സരം. ഗ്രൂപ്പ് ഡി യിലെ ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ചാമ്പ്യന്മാരുടെ വിജയം. ഇന്നലത്തെ മത്സരത്തിന് ഒരു അപൂർവ്വ കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ഫുട്ബോൾ ലോകം.


ഒരു കളിക്കാരന് പരിക്ക് പറ്റിയാൽ മറ്റൊരു താരം പകരക്കാരനായി ഇറങ്ങുന്നത് ഫുട്ബോളിൽ സാധാരണമാണ്. എന്നാൽ ഇവിടെ മാത്രം എന്താണ് അസ്വാഭാവികമായി സംഭവിച്ചത് എന്ന് ചോദിച്ചാൽ ചേട്ടന് പകരക്കാരനായി അനിയനാണ് എത്തിയത്. ഫുട്ബോൾ ചരിത്രത്തിലെ തന്നെ അപൂർവങ്ങളിൽ അപൂർവ്വമായ കാഴ്ചയാണ് ഇത്.

images 48

ഫ്രാൻസ് സൂപ്പർ താരം ലൂക്കാസ് ഹെർണാണ്ടസിന് മത്സരത്തിലെ ഒമ്പതാം മിനിറ്റിൽ കാൽമുട്ടിന് പരിക്കേറ്റ് പുറത്തു പോകേണ്ടി വന്നു. അതോടെയാണ് ചേട്ടന് പകരക്കാരനായി അനിയൻ തിയോ ഹെർണാണ്ടസ് കളത്തിലേക്ക് ഇറങ്ങിയത്. മത്സരത്തിൽ ആദ്യ മിനിറ്റിൽ തന്നെ ഓസ്ട്രേലിയ ഗോൾ നേടി ഫ്രാൻസിലെ ഞെട്ടിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ ചേട്ടൻ അനിയൻ സബ്സിറ്റ്യൂഷൻ നടന്നത്.

images 49


ഇരു താരങ്ങളും ഒരേ പൊസിഷനിൽ കളിക്കുന്ന പ്രതിരോധനിരക്കാർ ആയതിനാൽ ഒരുമിച്ച് എപ്പോഴും കളത്തിൽ ഉണ്ടാകാറില്ല. അതേ സമയം പരിക്കേറ്റ ലൂക്കാസ് ഹെർണാഡസിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. പുറത്തുവരുന്ന ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത വിവരങ്ങളിലൂടെ അറിയുന്നത് താരത്തിന് ഗുരുതരമായ പരിക്കാണ് ഏറ്റിരിക്കുന്നത് എന്നാണ്.