മെസ്സിയുടെ ഗോൾ തന്നെ ആശ്ചര്യപ്പെടുത്തിയില്ലെന്ന് റാമോസ്

images 2023 02 20T153610.429

കഴിഞ്ഞ ദിവസം ഫ്രഞ്ച് ലീഗിൽ ആവേശകരമായ പോരാട്ടത്തിന് ആയിരുന്നു ഫുട്ബോൾ ലോകം സാക്ഷ്യം വഹിച്ചത്. ലില്ലിക്കെതിരെ നടന്ന ആവേശകരമായ പോരാട്ടത്തിൽ ഫ്രഞ്ച് വമ്പൻമാരായ പി.എസ്.ജി മൂന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു വിജയിച്ചത്. പി.എസ്.ജിക്കു വേണ്ടി സൂപ്പർ താരങ്ങളായ നെയ്മർ, എംബാപ്പെ,മെസ്സി എന്നിവർ വലകുലുക്കി.


ഒരു ഘട്ടത്തിൽ മത്സരം തങ്ങളുടെ കയ്യിൽ നിന്നും കൈവിട്ടു പോകും എന്ന് തോന്നിയതിനുശേഷം ആണ് പി.എസ്. ജി മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവന്നത്. ഇഞ്ചുറി ടൈമിൽ ലയണൽ മെസ്സി നേടിയ തകർപ്പൻ ഫ്രീകിക്ക് ഗോളിലൂടെയാണ് ഫ്രഞ്ച് വമ്പന്മാർ വിജയം നേടിയത്. എല്ലാ ഫുട്ബോൾ ആരാധകരെയും ഒരുപോലെ ഞെട്ടിച്ച ഫ്രീകിക്ക് ഗോൾ ആയിരുന്നു മെസ്സി ഇന്നലെ ലില്ലിക്കെതിരെ നേടിയത്.

images 2023 02 20T153617.297

ഇപ്പോഴിതാ മെസ്സിയുടെ ഗോളിനെ കുറിച്ച് പി എസ് ജി പ്രതിരോധ താരം സെർജിയോ റാമോസ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.”എനിക്കതിൽ ആശ്ചര്യമൊന്നും തോന്നിയില്ലെന്നതാണ് സത്യം. ബാഴ്‌സലോണയിൽ ഉണ്ടായിരുന്ന സമയത്തു തന്നെ മെസി ഇതുപോലെ മത്സരങ്ങൾ ഒറ്റക്ക് വിധിയെഴുതുന്നത് സ്വാഭാവികമായ കാര്യമാണ്.

See also  വിരമിക്കല്‍ പിന്‍വലിച്ചു. ജര്‍മ്മന്‍ ദേശിയ ടീമിലേക്ക് ടോണി ക്രൂസ് തിരിച്ചെത്തുന്നു.

ഞാനത് കണ്ടിട്ടുമുണ്ട്. താരം ഇപ്പോൾ എന്റെ കൂടെയാണ് കളിക്കുന്നതെന്നതിൽ വളരെയധികം സന്തോഷമുണ്ട്.”-റാമോസ് പറഞ്ഞു. സ്പാനിഷ് ലീഗിൽ റയൽ മാഡ്രിനു വേണ്ടി കളിക്കുമ്പോൾ റാമോസും ബാഴ്സലോണക്ക് വേണ്ടി കളിക്കുമ്പോൾ ലയണൽ മെസ്സിയും വലിയ ശത്രുക്കൾ ആയിരുന്നു. എന്നാൽ ഒന്നിച്ച് ഒരു ടീമിൽ കളിക്കുന്ന ഇരുവരും ഇപ്പോൾ അടുത്ത ബന്ധമാണ് ഉള്ളത്.

Scroll to Top