ടൂര്‍ണമെന്‍റിലെ ഏറ്റവും മികച്ച താരം ലയണല്‍ മെസ്സി. എംമ്പാപ്പേക്ക് ഗോള്‍ഡന്‍ ബൂട്ട്

messi golden ball scaled

ഖത്തറിലെ ആവേശകരമായ പോരാട്ടത്തില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ച് അര്‍ജന്‍റീന കിരീടം നേടി. റെഗുലര്‍ ടൈമിലും എക്സ്ട്രാ ടൈമിലും സമനിലയായതിനെ തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടക്കുകയായിരുന്നു. രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് അര്‍ജന്‍റീനയുടെ വിജയം.

ഇത് മൂന്നാം തവണെയാണ് അര്‍ജന്‍റീന ലോകകപ്പ് കിരീടം 1978, 1986 എന്നീ വര്‍ഷങ്ങളിലാണ് അര്‍ജന്‍റീന ഇതിനു മുന്‍പ് കിരീടം നേടിയത്. മത്സരത്തില്‍ വിജയം കൂടാതെ 3 വ്യക്തിഗത താരങ്ങളും അവാര്‍ഡുകള്‍ സ്വന്തമാക്കി.

GettyImages 1450106404

അര്‍ജന്‍റീനന്‍ യുവതാരം എന്‍സോ ഫെര്‍ണാണ്ടസ് ഏറ്റവും മികച്ച യുവതാരത്തിനുള്ള ട്രോഫി നേടി.

emi golden glove

ലോകകപ്പിലെ മികച്ച ഗോള്‍കീപ്പറിനുള്ള ഗോള്‍ഡന്‍ ഗ്ലൗ അര്‍ജന്‍റീനന്‍ ഗോള്‍കീപ്പര്‍ എമി മാര്‍ട്ടിനെസ് സ്വന്തമാക്കി.

ടൂര്‍ണമെന്‍റിലെ ഏറ്റവും മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ ലയണല്‍ മെസ്സി സ്വന്തമാക്കി. ടൂര്‍ണമെന്‍റില്‍ 7 ഗോളും 3 അസിസ്റ്റുമാണ് ലയണല്‍ മെസ്സിയുടെ നേട്ടം. 7 ഗോളില്‍ 4 ഗോളുകള്‍ വന്നത് പെനാല്‍റ്റിയിലൂടെയാണ്. 2014 ലും ലയണല്‍ മെസ്സി ഗോള്‍ഡന്‍ ബോള്‍ നേടിയിരുന്നു.

Scroll to Top