ബയേണിനു മുന്നില്‍ പി.എസ്.ജി സൂപ്പര്‍ താര നിര വീണു. തുടര്‍ച്ചയായ മൂന്നാം പരാജയം.

psg vs bayern 2023

ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ഫൈനലിന്‍റെ ആദ്യ പാദത്തില്‍ പിഎസ്ജിക്കെതിരെ ബയേണിനു വിജയം. രണ്ടാം പകുതിയില്‍ കിംഗ്സ്ലി കോമന്‍ ആണ് ബയേണിന്‍റെ ഏക ഗോള്‍ നേടിയത്. അൽഫോൻസോ ഡേവീസ് നൽകിയ ക്രോസിൽ നിന്നാണ് ഗോള്‍ പിറന്നത്.

330987349 1564220730735990 7745650930235205514 n

മെസ്സിയും നെയ്മറും ആദ്യ ഇലവനില്‍ ഉണ്ടായിരുന്നെങ്കിലും കാര്യമായ അവസരം സൃഷ്ടിക്കാനായില്ലാ.

Fo9XO3SWIBIg5GF

രണ്ടാം പകുതിയില്‍ പകരക്കാരനായി എത്തി എംമ്പപ്പേ രണ്ട് ഗോള്‍ അടിച്ചെങ്കിലും നിഷേധിക്കപ്പെട്ടു. ഇഞ്ചുറി ടൈമില്‍ ബയേണ്‍ ഡിഫന്‍റര്‍ ബെഞ്ചമിന്‍ പവാര്‍ഡ് രണ്ടാം മഞ്ഞ കാര്‍ഡ് കണ്ട് പുറത്തായി.

എല്ലാ മത്സരങ്ങളില്‍ നിന്നുമായി പി.എസ്.ജി യുടെ തുടര്‍ച്ചയായ മൂന്നാം പരാജയമാണിത്. മാര്‍ച്ച് 9 നാണ് രണ്ടാം പാദ മത്സരം.

Scroll to Top