ബ്രസീലിയൻ സൂപ്പർ താരമായ നെയ്മറിന് തൻ്റെ ക്ലബ്ബായ പി.എസ്.ജിയുമായി 2027വരെയാണ് കരാറുള്ളത്. എന്നാൽ കഴിഞ്ഞ കുറച്ചു കാലങ്ങളായി താരത്തെ ഒഴിവാക്കാനുള്ള പ്ലാനുകൾ പി.എസ്.ജിക്ക് ഉണ്ട് എന്ന് പുറത്തുവന്നിരുന്നു. എന്നാൽ ബ്രസീലിയൻ സൂപ്പർ താരത്തിന്റെ താൽപര്യം ഫ്രഞ്ച് ടീമിൽ തന്നെ തുടരാനാണ്.
എന്നാൽ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത് കഴിഞ്ഞ ദിവസം പ്രമുഖ സ്പാനിഷ് മാധ്യമമായ ഡെയിലി സ്പോട്ട് പങ്കുവെച്ച ഒരു റൂമറാണ്. ആ റൂമറിൽ പറയുന്നത് കിലിയൻ എംബാപ്പെയും, ലയണൽ മെസ്സിയും മാത്രമുള്ള ഒരു പ്രോജക്ടിനാണ് പി.എസ്.ജി ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഒരുങ്ങുന്നത് എന്നാണ്. അത്തരം ഒരു പ്ലാൻ ഉള്ളതുകൊണ്ട് വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ നെയ്മറിനെ ടീം വിൽക്കും എന്നും റിപ്പോർട്ട് ചെയ്യുന്നു.
പി.എസ്.ജി നെയ്മറുടെ വിലയായി കണ്ടുവച്ചിരുന്നത് 150 മില്യൺ യൂറോയായിരുന്നു. എന്നാൽ സ്പാനിഷ് മാധ്യമം റിപ്പോർട്ട് ചെയ്തതിൽ നിലവിൽ 100 മില്യൺ തന്നാൽ നെയ്മറിനെ വിൽക്കാൻ പി.എസ്.ജി തയ്യാറാണെന്നാണ് അറിയുന്നത്. ഇതിൻ്റെ എല്ലാം കാരണമായി അവർ ചൂണ്ടിക്കാണിക്കുന്നത് എംബാപ്പയും നെയ്മറും തമ്മിലുള്ള സ്വര ചേർച്ച ഇല്ലാത്തതാണ്.
നിലവിൽ ക്ലബ്ബിന് വേണ്ടി തകർപ്പൻ പ്രകടനമാണ് നെയ്മർ കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. ഈ സീസണിൽ ക്ലബ്ബിന് വേണ്ടി കളിച്ച വെറും 20 മത്സരങ്ങളിൽ നിന്നും 13 ഗോളുകളും 12 അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സ്പാനിഷ് മാധ്യമം റിപ്പോർട്ട് ചെയ്ത ഈ വാർത്ത എത്രത്തോളം നടപ്പിലാകും എന്ന കാര്യം കാത്തിരുന്ന് കാണേണ്ടിവരും.