എന്തുകൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സില്‍ നിന്നും പോയത് ? കാരണം വെളിപ്പെടുത്തി മലയാളി താരം

kerala blaters team

കേരളാ ബ്ലാസ്റ്റേഴ്സില്‍ നിന്നും പോകുവാനുളള കാരണം വെളിപ്പെടുത്തി മലയാളി താരമായ പ്രശാന്ത്. 2016 ല്‍ ക്ലബിലെത്തിയ താരം ഒരു വര്‍ഷം കൂടി കരാര്‍ ഉണ്ടായിരിക്കേ, പരസപര ധാരണയോടെയാണ് കരാര്‍ അവസാനിപ്പിച്ച് ചെന്നൈയിന്‍ എഫ്.സി യില്‍ എത്തിയത്.

കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ പ്ലാനുകളില്‍ താന്‍ ഉണ്ടായിരുന്നില്ലാ എന്നും കളി സമയം കുറവായതിനാലാണ് ചെന്നൈയിലേക്ക് പോയതെന്നാണ് പ്രശാന്തിന്‍റെ വെളിപ്പെടുത്തല്‍.

അതിന്റെ പൂർണമായ കാരണം എനിക്ക് ഒരിക്കലും മാധ്യമങ്ങളോട് പറയാനാകില്ല. ബ്ലാസ്റ്റേഴ്സിൽ മത്സരസമയം കുറവായിരുന്നു. ക്ലബ്ബിന്റെ ഭാവി പദ്ധതികളിൽ ഞാനില്ല. 70-80% ക്ലബ്ബ് വിടാനുള്ള കാരണം അത് തന്നെയാണ്. ഏതൊരു ഫുട്ബോളറെ സംബന്ധിച്ചിടത്തോളവും എവിടെപ്പോയാണ് കളിക്കുക അവിടെയാണ് അവർ ഹാപ്പി ആവുക. അത് എനിക്കുമുണ്ട്. അതിനാലാണ് പരസ്പരധാരണയോടെ ഇങ്ങനെ ഒരു തീരുമാനം എടുത്തത്. അതിന് ഞാനും തയ്യാറായിരുന്നു, ക്ലബ്ബും.” പ്രശാന്ത് വ്യക്തമാക്കി.

കംഫര്‍ട്ടബില്‍ സോണാ ബ്ലാസ്റ്റേഴ്സില്‍ നിന്നും മാറിയതിന്‍റെ പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും താന്‍ ചെന്നൈയില്‍ ഓക്കെ ആണെന്ന് പറഞ്ഞു. ചെന്നൈക്ക് ഒരു വിംഗറെ ആവശ്യമുണ്ടെന്നും അവിടുത്ത കോച്ചിന് പ്രശാന്തില്‍ താത്പര്യമുണ്ടെന്ന് അറിഞ്ഞതോടെയാണ് താരം ക്ലബ് വിട്ടത്.

Scroll to Top