ഇരട്ട ഹെഡര്‍ ഗോളുമായി ടോപ്പ് സ്കോറര്‍ പദവിയിലേക്ക് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ഇറാന്‍റെ അലി ഡേയെ മറികടന്നു രാജ്യാന്തര പുരുഷ ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ എന്ന നേട്ടം പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്വന്തമാക്കി. ഐര്‍ലന്‍റിനെതിരെയുള്ള ലോകകപ്പ് യോഗ്യത മത്സരത്തിലാണ് റൊണാള്‍ഡോ ലോകറെക്കോഡ് സ്വന്തമാക്കിയത്‌.

ഐര്‍ലന്‍റിനെതിരെ ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷം ഇരട്ട ഹെഡര്‍ ഗോള്‍ നേടി പോര്‍ച്ചുഗലിനെ രക്ഷിച്ചാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റെക്കോഡ് സ്വന്തമാക്കിയത്. ഇതോടെ ക്രിസ്റ്റ്യനോ റൊണാള്‍ഡോക്ക് 111 ഗോളായി. നേരത്തെ യൂറോ കപ്പ് മത്സരത്തില്‍ ഫ്രാന്‍സിനെതിരെ ഇരട്ട ഗോള്‍ സ്വന്തമാക്കി അലി ഡേയുടെ റെക്കോഡിനൊപ്പമെത്തിയിരുന്നു.

Ronaldo Top Scorer

2003 ല്‍ പോര്‍ച്ചുഗലിനായി അരങ്ങേറ്റം നടത്തിയ ക്രിസ്റ്റ്യനോ റൊണാള്‍ഡോ 180 മത്സരങ്ങളില്‍ നിന്നുമാണ് 111 ഗോള്‍ നേടിയത്. പോര്‍ച്ചുഗലിനായി രണ്ട് കിരീടങ്ങളിലാണ് റൊണാള്‍ഡോ നേടിയത്. 2016 യൂറോകപ്പില്‍ പോര്‍ച്ചുഗല്‍ മുത്തമിടുമ്പോഴും മൂന്നു വര്‍ഷത്തിനു ശേഷം നേഷന്‍ ലീഗ് സ്വന്തമാക്കിയപ്പോഴും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീമിന്‍റെ പ്രധാന താരമായിരുന്നു.