പൂജാരക്ക്‌ കഴിഞ്ഞു പക്ഷേ രഹാനെക്ക്‌ :ചോദ്യവുമായി സഹീർ ഖാൻ

ഇന്ത്യ :ഇംഗ്ലണ്ട് നിർണായക ടെസ്റ്റ്‌ പരമ്പര പുരോഗമിക്കുമ്പോൾ എല്ലാവരുടെയും ശ്രദ്ധ ടീമിന്റെ ബാറ്റിങ് നിരയിലേക്ക്.5 ടെസ്റ്റ്‌ മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ ജയിക്കുക എന്നത് ഇരു ടീമുകൾക്കും പ്രധാനമാണ്. ഐസിസി ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്റെ ഭാഗമായ ഈ ടെസ്റ്റ്‌ പരമ്പരയിൽ തോൽവി വഴങ്ങുകയെന്നത് ഇരു ടീമുകൾക്കും ചിന്തിക്കാൻ പോലും കഴിയില്ല. എന്നാൽ ലീഡ്സ് ടെസ്റ്റിലെ ഇന്നിങ്സ് തോൽവിയുടെ ഓർമ്മകൾ വിരാട് കോഹ്ലിക്കും സംഘത്തിനും പക്ഷേ മറക്കുവാൻ സാധിക്കില്ല. ലോർഡ്‌സ് ടെസ്റ്റ്‌ മത്സരത്തിൽ ഐതിഹാസികമായ ജയം നേടിയ ഇന്ത്യൻ ടീമിന് ലീഡ്സിൽ എല്ലാ മേഖലയിലും താളം തെറ്റുന്നതാണ് പക്ഷേ പിന്നീട് കണ്ടത്. വരാനിരിക്കുന്ന രണ്ട് ടെസ്റ്റ്‌ മത്സരങ്ങളിൽ എങ്കിലും ബാറ്റിങ് നിര എല്ലാവരും പ്രതീക്ഷിക്കുന്ന പോലെ പ്രകടനം പുറത്തെടുക്കും എന്നൊരു ഉറച്ച വിശ്വാസം നായകൻ കോഹ്ലിയടക്കം വിശദമാക്കിയിരുന്നു.

അതേസമയം മോശം ബാറ്റിങ് ഫോമിന്റെ പേരിൽ വിമർശനം കേൾക്കുകയാണ് ടീം ഇന്ത്യയുടെ മധ്യനിര. കോഹ്ലി, രഹാനെ, റിഷാബ് പന്ത് എന്നിവർക്ക് ഇംഗ്ലണ്ടിന്റെ ബൗളിംഗ് സംഘത്തിന് മുൻപിൽ പലവിധ പ്രശ്നങ്ങൾ നേരിടുന്നതാണ് മൂന്ന് ടെസ്റ്റ്‌ മത്സരങ്ങളിലും കാണുവാൻ സാധിച്ചത്. ഈ വിഷയത്തിൽ ഇന്ത്യൻ ടീമിന് ഏറെ നിർണായകമായ ഉപദേശവും ഒപ്പംചില കാര്യങ്ങളും ചൂണ്ടികാട്ടുകയാണ് മുൻ ഇന്ത്യൻ താരം സഹീർ ഖാൻ. വളരെ അധികം നാളുകളായി ടീമിലെ പ്രധാന ബാറ്റിങ് കരുത്തായ താരങ്ങൾക്ക് ഇനി പഴയ കണക്കുകൾ ചൂണ്ടികാട്ടി മാത്രം ടീമിൽ തുടരുവാൻ സാധിക്കില്ല എന്നും പറഞ്ഞ സഹീർ ഖാൻ രഹാനെ തന്റെ ഫോമിലേക്ക് എത്തണം എന്നും ആവശ്യം ഉന്നയിച്ചു

Pujara and Rahane middle order

“ഇന്ത്യൻ മിഡിൽ ഓർഡറിൽ നിലവിൽ വളരെ അധികം സമ്മർദ്ദമാണ് കാണാൻ സാധിക്കുന്നത്. ലീഡ്സിലെ രണ്ടാമത്തെ ഇന്നിങ്സിൽ പൂജാര 91 റൺസ് നേടി ആ ഒരു സമ്മർദ്ദത്തിൽ നിന്നും മുക്തി നേടി കഴിഞ്ഞു. പക്ഷേ രഹാനെയുടെ കാര്യം ഇപ്പോഴും ആശങ്കയാണ് സമ്മാനിക്കുന്നത് ഇരുവരും വർഷങ്ങളായി ടീമിലെ പ്രധാന താരങ്ങൾ തന്നെയാണ്. പക്ഷേ ഫോം കണ്ടത്തേണ്ട ആവശ്യം നിർണായകമാണ്. യുവ താരങ്ങൾ അടക്കം പല താരങ്ങൾ സ്‌ക്വാഡിലുണ്ട് “സഹീർ ഖാൻ തന്റെ ഉറച്ച നിലപാട് വിശദമാക്കി