ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അസര്‍ബൈജാനെതിരെ പോര്‍ച്ചുഗലിനു വിജയം. കോവിഡ് നിയന്ത്രണം കാരണം ടൂറിനില്‍ നടന്ന മത്സരത്തില്‍ ഏക ഗോളിലാണ് പോര്‍ച്ചുഗലിന്‍റെ വിജയം. 37ാം മിനിറ്റില്‍ അസര്‍ബൈജാന്‍ ഗോള്‍കീപ്പറിന്‍റെ രക്ഷപ്പെടുത്തലിനിടെ പ്രതിരോധ താരത്തിന്‍റെ ശരീരത്തില്‍ തട്ടി ഗോളാവുകയായിരുന്നു.
ബോള്‍ കൂടുതല്‍ നേരം കൈവശം വച്ചെങ്കിലും ഗോളുകള്‍ നേടാന്‍ സാധിച്ചില്ലാ. 29 തവണ ഗോള്‍ ശ്രമം നടത്തി. അതില്‍ 14 ഉം ഷോട്ട് ഓണ്‍ ടാര്‍ഗറ്റായിരുന്നു. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എട്ട് ഗോള്‍ ശ്രമങ്ങളാണ് നടത്തിയത്.
റൊണാള്‍ഡോയുടെ ഫ്രീകിക്ക് ശ്രമം പ്രയാസപ്പെട്ടാണ് അസര്‍ബൈജാന്‍ ഗോള്‍കീപ്പര്‍ തട്ടിയകറ്റിയത്. പകരക്കാരായി ഇറങ്ങിയ ബ്രൂണോ ഫെര്‍ണാണ്ടസിന്‍റയും ജൊവാ ഫെലിക്സിന്‍റെയും ശ്രമങ്ങളും ഗോളില്‍ നിന്നും അകന്നു നിന്നു.
പോര്‍ച്ചുഗലിന്‍റെ അടുത്ത മത്സരം സെര്‍ബിയക്കെതിരെയാണ്. അതേ സമയം അസര്‍ബൈജാന്‍ ലോകകപ്പ് ആതിഥേയരായ ഖത്തറിനെ സൗഹൃദ മത്സരത്തില്‍ നേരിടും. ഗ്രൂപ്പ് ‘എ’ യില്‍ ലക്സംബര്‍ഗ്, ഐര്‍ലന്‍റ് എന്നീ ടീമുകളും ഉണ്ട്.