ഐസിസി റാങ്കിങ്ങ്. കോഹ്ലിക്കും രോഹിത്തിനും മുന്നേറ്റം.

ഐസിസി ടി20 റാങ്കിങ്ങില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വീരാട് കോഹ്ലിക്കും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മക്കും മുന്നേറ്റം. ഇംഗ്ലണ്ടിനെതിരെ നേടിയ 52 ബോള്‍ 80 റണ്‍സ് കോഹ്ലിയെ നാലാം റാങ്കിങ്ങില്‍ എത്തിച്ചു. അതേ സമയം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി. മൂന്നു സ്ഥാനങ്ങള്‍ മുന്നേറി ഐസിസി ടി20 ബാറ്റിങ്ങ് റാങ്കിങ്ങില്‍ പതിനാലാമത് എത്തി. വീരാട് കോഹ്ലിയെക്കൂടാതെ അഞ്ചാം റാങ്കിലുള്ള കെല്‍ രാഹുലാണ് ബാറ്റിംഗ് റാങ്കിങ്ങില്‍ ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ താരം.

രണ്ടാം മത്സരത്തില്‍ അരങ്ങേറ്റം കുറിച്ച സൂര്യകുമാര്‍ 66ാം സ്ഥാനത്തും വിക്കറ്റ് കീപ്പര്‍ താരം റിഷഭ് പന്ത് 11 സ്ഥാനം മുന്നേറി 69ാം സ്ഥാനത്ത് എത്തി. മധ്യനിര ബാറ്റസ്മാനായ ശ്രേയസ്സ് അയ്യര്‍ 5 സ്ഥാനം മുന്നേറി കരിയര്‍ ബെസ്റ്റ് റാങ്കിങ്ങായ 26ലെത്തി. ഇംഗ്ലണ്ടിന്‍റെ മലാനാണ് ഒന്നാമത്.

പരിക്കില്‍ നിന്നും വിമുക്തനായ ആദ്യ മത്സരത്തില്‍ തന്നെ തിളങ്ങിയ ഭുവനേശ്വര്‍ കുമാര്‍ ബോളിംഗ് റാങ്കിങ്ങില്‍ വന്‍ നേട്ടമുണ്ടാക്കി. 21 സ്ഥാനങ്ങള്‍ മുന്നേറി 24ലാണ് എത്തിയത്. ലെഗ് സ്പിന്നര്‍ ആദില്‍ റഷീദ് ഒരു സ്ഥാനം മുന്നേറി നാലാം റാങ്കില്‍ എത്തിയപ്പോള്‍ ജൊഫ്രാ ആര്‍ച്ചര്‍ 12 സ്ഥാനം മുന്നേറി 22ലെത്തി. പേസ് ബോളര്‍ മാര്‍ക്ക് വുഡ് 27ാ മതാണ്. 14ാം സ്ഥാനത്തുള്ള വാഷിങ്ങ്ടണ്‍ സുന്ദറാണ് ബൗളിംഗ് റാങ്കിങ്ങില്‍ മുന്നിലുള്ള ഇന്ത്യന്‍ താരം. ദക്ഷിണാഫ്രിക്കാന്‍ താരം ഷംസിയാണ് ബൗളിംഗ് റാങ്കിങ്ങില്‍ ഒന്നാമത്.