റയലിനെതിരെയുള്ള മത്സരത്തിൽ ആദ്യ ഗോൾ ആണ് എല്ലാം മാറ്റിമറിച്ചത് എന്ന് പി എസ് ജി കോച്ച് പോചടീനോ. റയൽ താരം ബെൻസിമ നേടിയ ഗോൾ അനുവദിക്കാൻ പാടില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഡോണറുമ്മയെ ബെൻസിമ ഫൗൾ ചെയ്തിരുന്നു. എന്നിട്ടും എന്തുകൊണ്ടാണ് അവിടെ റഫറി ഗോൾ അനുവദിച്ചതെന്നും, എന്തുകൊണ്ടാണ് അവിടെ വാർ ഉപയോഗിക്കാതിരുന്നത് എന്ന് മനസ്സിലാകുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താൻ അത് എല്ലാ ഭാഗങ്ങളിൽനിന്നും നോക്കി എന്നും അത് എന്തുകൊണ്ടും ഫൗൾ തന്നെയാണെന്നും അദ്ദേഹം പറയുന്നു. കളിയുടെ എല്ലാ മേഖലകളിലും മുന്നിൽ നിന്നത് പി എസ് ജി ആയിരുന്നെന്നും കോച്ച് പറഞ്ഞു.
ആദ്യഗോൾ കളിക്കാരുടെ മാനസികനില തകർത്തു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.