ഇതിഹാസം വിടവാങ്ങി. പെലെ അന്തരിച്ചു

pele

ലോക ഫുട്ബോളിലെ ഇതിഹാസ താരം പെലെ (82) അന്തരിച്ചു. അര്‍ബുദത്തെ കാരണം ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഒരു മാസത്തിലേറെയായി ആശുപത്രിയിലായിരുന്നു.

322538704 873044984118140 6589630282530681444 n

ബ്രസീലിനായി മൂന്ന് തവണ ലോകകപ്പ് നേടിയ താരമാണ് പെലെ. 1958, 1962, 1970 ലോകകപ്പുകളിലായിരുന്നു ഈ കിരീടങ്ങള്‍. ഈ നേട്ടം സ്വന്തമാക്കുന്ന ഏക ഫുട്ബോള്‍ താരവും പെലെയാണ്.

1940 ഒക്ടോബര്‍ 23-ന് ബ്രസീലിലെ ട്രെസ് കോറക്കോസിലാണ് പെലെ ജനിച്ചത്. 15-ാം വയസില്‍ സാന്റോസിനൊപ്പമാണ് പെലെയുടെ കരിയര്‍ ആരംഭിച്ചത്. 1956 സെപ്റ്റംബര്‍ ഏഴിന് കൊറിന്ത്യന്‍സിനെതിരെയായിരുന്നു സാന്റോസ് സീനിയര്‍ ടീമിലെ ആദ്യ മത്സരം. ആദ്യ മത്സരത്തില്‍ ഗോളടിക്കാനും സാധിച്ചു.

322701595 579297334032796 8944188649740435648 n

16 വര്‍ഷവും ഒമ്പത് മാസവും ഉള്ളപ്പോള്‍ ദേശിയ ടീമില്‍ അരങ്ങേറി. അര്‍ജന്‍റീനക്കെതിരെയുള്ള അരങ്ങേറ്റ മത്സരത്തില്‍ തന്നെ പെലെ ഗോള്‍ നേടി.

1971 ജൂലായ് 18-ന് റിയോ ഡി ജനെയ്‌റോയില്‍ യൂഗോസ്ലാവിയക്കെതിരെയായിരുന്നു ബ്രസീല്‍ ജേഴ്‌സിയിലെ അവസാന മത്സരം. ബ്രസീലിനായി 92 മത്സരങ്ങളില്‍ നിന്ന് 77 ഗോളുകള്‍ നേടാനായ ശേഷമായിരുന്നു ബ്രസീലിയന്‍ ജേഴ്സിയില്‍ നിന്നും വിടവാങ്ങിയത്.

Scroll to Top