ലോകം കാത്തിരിക്കുന്ന ഖത്തർ ലോകകപ്പ് ഫുട്ബോൾ ഫൈനലിന് ഇനി മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. കലാശ പോരാട്ടത്തിൽ കോപ്പ അമേരിക്ക ജേതാക്കളായ അർജൻ്റീനയും നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസുമാണ് ഏറ്റുമുട്ടുന്നത്. ഇത് ടീമുകളും അതിശക്തരായതിനാൽ മികച്ച പോരാട്ടം തന്നെ പ്രതീക്ഷിക്കാം.
ലൂസൈൽ സ്റ്റേഡിയത്തിൽ വച്ച് ഇന്ത്യൻ സമയം രാത്രി 8:30ന് ആണ് കലാശ പോരാട്ടം. ഇപ്പോഴിതാ ഫ്രാൻസിനെ നേരിടാൻ ഒരുങ്ങുന്ന അർജൻറീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് പറഞ്ഞ ചില വാക്കുകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഈ ലോകകപ്പിലെ ഏറ്റവും ശക്തരായ ആളുകളാണ് ഫ്രാൻസ് എന്ന കാര്യത്തിൽ യാതൊരുവിധ സംശയവുമില്ല എന്നാണ് താരം പറഞ്ഞത്.
“ഫ്രാൻസ് ഈ ലോകകപ്പിലെ ഏറ്റവും ശക്തരായ ടീമാണെന്ന കാര്യത്തിൽ യാതൊരുവിധ സംശയവുമില്ല. ഫൈനൽ വരെ അവർ എത്തിയത് എല്ലാ പൊസിഷനുകളിലും മികച്ച താരങ്ങൾ ഉള്ള അവർ മികച്ച പ്രകടനം നടത്തിയാണ്. അവരെ സംബന്ധിച്ച് അർജൻ്റീനക്ക് മികച്ച ടീം ഇല്ലെങ്കിലും അവരെക്കാൾ കരുത്ത് കുറഞ്ഞ ടീമാണ് ഞങ്ങളെന്ന് ധാരണയില്ല.4 മികച്ച മുന്നേറ്റ നിര താരങ്ങളും മികച്ച പ്രതിരോധവും അവർക്കുണ്ട്.
എതിരാളികൾക്കാണ് ഞങ്ങളെക്കാൾ സാധ്യത എന്ന് ചിലർ പറയുന്നത് ഇഷ്ടമാണ്. ബ്രസീലിനെതിരെ ഞങ്ങൾ കളിച്ചപ്പോൾ അവരായിരുന്നു ഫേവറിറ്റുകൾ. ഇപ്പോൾ ചിലർക്ക് ഫേവറൈറ്റുകൾ ഫ്രാൻസ് ആണ്. ഏറ്റവും മികച്ച താരം ഞങ്ങൾക്കൊപ്പമുണ്ട്. ഒരുപാട് ആളുകൾ സൗത്ത് അമേരിക്കൻ ഫുട്ബോളുമായി ബന്ധപ്പെട്ട് ഒരുപാട് കമൻ്റുകൾ പറയുന്നുണ്ട്. അവിടെ കളിക്കാതെ അതിനെക്കുറിച്ച് സംസാരിക്കുന്നത് സാധ്യമല്ല.”- എമിലിയാനോ മാർട്ടിനസ് പറഞ്ഞു.