പി എസ് ജിയിൽ രൂക്ഷമായി നെയ്മർ-എംബാപ്പെ ശീതയുദ്ധം

images 40

ഫ്രഞ്ച് വമ്പൻമാരായ പി എസ് ജിയിൽ രൂക്ഷമായി നെയ്മർ- എംബാപ്പെ യുദ്ധം. ഈ സീസണിൽ എംബാപ്പയുടെ കരാർ പുതുക്കിയപ്പോൾ ക്ലബ്ബിൽ കൂടുതൽ സ്വാധീനം നൽകിയിരുന്നു. അത് നൽകിയതിനുശേഷമാണ് ബ്രസീൽ സൂപ്പർതാരം നെയ്മറും എംബാപ്പയും തമ്മിൽ പ്രശ്നങ്ങൾ തുടങ്ങിയത്.

ഇപ്പോഴിതാ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം തമ്മിലുള്ള പ്രശ്നങ്ങൾ കൂടുതൽ തീവ്രമായിരിക്കുന്നു എന്നതാണ്. കഴിഞ്ഞദിവസം ഫ്രഞ്ച് ലീഗിൽ മോണ്ട്പെലിയറുമായുള്ള മത്സരത്തിനിടെ ലഭിച്ച പെനാൽറ്റി എംബാപ്പെ നഷ്ടപ്പെടുത്തിയിരുന്നു. തുടർന്ന് മത്സരത്തിൽ ലഭിച്ച രണ്ടാം പെനാൽറ്റി നെയ്മർ എടുക്കാൻ മുന്നോട്ടുവന്നു.

images 42

ആ അവസരം ബ്രസീലിയൻ താരം ഗോളാക്കി മാറ്റുകയും ചെയ്തു. ഇതേ ചൊല്ലി ബ്രസീലിയൻ സൂപ്പർതാരവും ഫ്രഞ്ച് സൂപ്പർതാരവും ഡ്രസ്സിംഗ് റൂമിൽ വച്ച് ഏറ്റുമുട്ടി എന്നാണ് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മാത്രവുമല്ല എംബാപ്പെയ്ക്കെതിരെ വന്ന ട്വീറ്റുകൾ നെയ്മർ ലൈക് ചെയ്യുകയും ചെയ്തു.

images 41റയൽ മാഡ്രിഡിലേക്ക് ചേക്കേറാൻ ഒരുങ്ങിയിരുന്ന എംബാപ്പയെ ക്ലബ്ബിൽ നിലനിർത്തുവാൻ വേണ്ടിയാണ് കൂടുതൽ സ്വാധീനം ക്ലബ്ബിൽ നൽകിയത്. ഇപ്പോൾ ഇതാ നെയ്മറിനെ വിൽക്കണം എന്ന് എംബാപ്പെ ആവശ്യപ്പെട്ടു എന്ന് റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഇത് സംബന്ധിച്ചാണ് സൂപ്പർതാരങ്ങൾ ഏറ്റുമുട്ടുന്നത്.

Scroll to Top