ലോകകപ്പില്‍ നിന്നും പുറത്തായെങ്കിലും ബ്രസീല്‍ ചരിത്ര താളുകളില്‍ ഇടം നേടി നെയ്മര്‍

ഫിഫ ലോകകപ്പില്‍ ആറാം കിരീടമെന്ന ബ്രസീലിന്റെ സ്വപ്നം അവസാനിച്ചു. ഗോള്‍രഹിതമായ നിശ്ചിതസമയത്തിനു ശേഷം കളി എക്‌സ്ട്രാ ടൈമിലേക്കു നീണ്ടു പോവുകയും സൂപ്പര്‍ താരം നെയ്മറുടെ ഗോളില്‍ എക്‌സ്ട്രാ ടൈമിന്റെ ആദ്യപകുതിയില്‍ ബ്രസീല്‍ മുന്നിലെത്തിയെങ്കിലും രണ്ടാംപകുതിയില്‍ പെറ്റോകോവിച്ചിന്റെ ഗോള്‍ കളി പെനല്‍റ്റിയിലെത്തിച്ചു. പെനാല്‍റ്റിയില്‍ രണ്ടിനെതിരെ നാലു ഗോളിനായിരുന്നു ക്രൊയേഷ്യയുടെ വിജയം.

മത്സരത്തില്‍ ഗോളടിച്ച നെയ്മര്‍ ഒരു റെക്കോഡ് സ്വന്തമാക്കി. ബ്രസീലിനായി ഏറ്റവും കൂടുതല്‍ ഗോള്‍ എന്ന പെലയുടെ റെക്കോഡിനൊപ്പമെത്തി. ഇരുവരും 77 ഗോളാണ് നേടിയട്ടുള്ളത്. 92 മത്സരങ്ങളില്‍ നിന്നാണ് പെലയുടെ ഗോള്‍ നേട്ടം. അതേ സമയം 124 മത്സരങ്ങളില്‍ നിന്നാണ് നെയ്മര്‍ ഈ റെക്കോഡില്‍ എത്തിയത്.

318964317 757744209041820 1685962088583158964 n

8 മല്‍സരങ്ങളില്‍ നിന്ന് 62 ഗോളുകള്‍ നേടിയ റൊണാള്‍ഡോയാണ് മൂന്നാം സ്ഥാനത്ത്. ക്രൊയേഷ്യയ്‌ക്കെതിരായ മല്‍സരം കാണാന്‍ റൊണാള്‍ഡോ സ്‌റ്റേഡിയത്തില്‍ സന്നിഹിതനായിരുന്നു. പെലെ 32 അസിസ്റ്റുകള്‍ നടത്തിയപ്പോള്‍ നെയ്മറുടെ പേരില്‍ 56 അസിസ്റ്റുകളുണ്ട്.