പെരേര ഡയസ് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തന്നെ. മുംബൈ സിറ്റി റാഞ്ചി

കഴിഞ്ഞ സീസണില്‍ കേരളാ ബ്ലാസ്റ്റേഴസിന്‍റെ മിന്നും താരമായ ജോര്‍ഗെ പെരേര ഡിയസിനെ മുംബൈ സിറ്റി എഫ്.സി സ്വന്തമാക്കി. അര്‍ജന്‍റീനന്‍ താരത്തെ സ്വന്തമാക്കാന്‍ കേരളാ ബ്ലാസ്റ്റേഴ്സ് ശ്രമിച്ചെങ്കിലും നടന്നിരുന്നില്ലാ. കഴിഞ്ഞ സീസണില്‍ ലോണ്‍ അടിസ്ഥാനത്തിലാണ് താരം കേരളാ ബ്ലാസ്റ്റേഴസില്‍ എത്തിയത്. ലോണ്‍ കലാവധി കഴിഞ്ഞതോടെ അര്‍ജന്‍റീനന്‍ ക്ലബിലേക്ക് താരം തിരിച്ചുപോയി.

പെരേര ഡയസിനെ സ്വന്തമാക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും അവസാന നിമിഷമാണ് താരത്തെ മുംബൈ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ കേരളത്തിനായി എട്ട് ഗോളുകളും 1 അസിസ്റ്റും നേടിയിരുന്നു. പെരേര ഡയസ് കൂടി പോയതോടെ കഴിഞ്ഞ സീസണില്‍ ഫൈനലില്‍ എത്തിച്ച മുന്നേറ്റ കൂട്ടുകെട്ട് ഉണ്ടാവില്ലാ. നേരത്തെ അര്‍ല്‍വാരോ വാസ്കസിനെ ഗോവ സ്വന്തമാക്കിയിരുന്നു.

പെരേര ഡയസിനെ നിലനിര്‍ത്താന്‍ കഴിയാഞ്ഞത് ആരാധകര്‍ക്ക് വന്‍ നിരാശയാര്‍ന്നു സമ്മാനിച്ചത്. ഐഎസ്എല്ലില്‍ തന്നെ തിരിച്ചെത്തിയതോടെ ആരാധകര്‍ക്ക് നിരാശ ഇരട്ടിയായി

അതേ സമയം അടുത്ത സീസണിനു മുന്നോടിയായി കേരളാ ബ്ലാസ്റ്റേഴസ് 3 വിദേശ താരങ്ങളെ ടീമിലെത്തിച്ചിരുന്നു. സ്‌ട്രൈക്കർ അപ്പോസ്‌തോലോസ് ജിയാനോയെയും ഡിഫൻഡർ വിക്ടർ മോംഗിലിനെയും കഴിഞ്ഞ ആഴ്‌ച പ്രഖ്യാപിച്ചതിന് ശേഷമാണ് ഇവാൻ കലിയുഷ്‌നിയെ ഈയിടെയാണ് ക്ലബ് പ്രഖ്യാപിച്ചത്.