എല്ലാവരെയും ഞെട്ടിച്ച് സൂപ്പർതാരത്തെ മുംബൈ സിറ്റി റാഞ്ചി

ഐഎസ്എല്ലിൽ കഴിഞ്ഞ സീസണിൽ മോശം പ്രകടനം ആയിരുന്നു മുൻ ചാമ്പ്യന്മാരായ മുംബൈ സിറ്റി കാഴ്ചവച്ചത്. സെമി ഫൈനൽ കാണാതെ മുൻ ചാംപ്യന്മാർ ഐഎസ്എൽ നിന്നും കഴിഞ്ഞ വർഷം പുറത്തായിരുന്നു. ഇപ്രാവശ്യം അതിൻ്റെ കണക്ക് തീർക്കാൻ തന്നെയായിരിക്കും മുംബൈ സിറ്റിയുടെ ലക്ഷ്യം.

ഇപ്പോഴിതാ അതിൻ്റെ ആദ്യപടിയായി ഒരു സൂപ്പർ സൈനിങ് നടത്തി എന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. കഴിഞ്ഞ വർഷത്തെ മികച്ച താരങ്ങളിൽ ഒരാളായി കണക്കാക്കപ്പെടുന്ന താരമാണ് ഗ്രെഗ് സ്റ്റുവർട്ട്. ജംഷെഡ്പൂരിന് വേണ്ടിയായിരുന്നു താരം കഴിഞ്ഞവർഷം ബൂട്ട് കെട്ടിയത്.

images 61 1


ഇപ്പോൾ ഇതാ ആ താരത്തെ റാഞ്ചിയിരിക്കുകയാണ് മുംബൈ സിറ്റി. ഔദ്യോഗിക പ്രഖ്യാപനം വരും ദിവസങ്ങളിൽ വന്നേക്കും എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ സീസണിൽ ഷീൽഡ് നേടുന്നതിൽ ജംഷഡ്പൂരിന് വേണ്ടി വലിയ പങ്കുവഹിച്ച താരമാണ് സ്റ്റുവർട്ട്. കഴിഞ്ഞ സീസണില്‍ 21 മത്സരങ്ങളില്‍ നിന്നും പത്ത് വീതം ഗോളുകളും അസിസ്റ്റും നേടി.

images 62 1


സ്കോട്ടിഷ് ലീഗിലെ റേഞ്ചേഴ്സ് ടീമിൽ നിന്നായിരുന്നു സ്റ്റുവർട്ട് ജംഷഡ്പൂരിൽ എത്തിയത്. സ്കോട്ടിഷ് ലീഗിൽ രണ്ടു സീസണിൽ താരം കളിച്ചിട്ടുണ്ട്. 31കാരനായ താരം ഇംഗ്ലണ്ടിലും സ്കോട്ട്ലാൻഡിലും തൻ്റെ കരിയറിൽ മിഡ്ഫീൽഡർ ആയി 350ലധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്.