വരവറിയിച്ച് ലയണല്‍ മെസ്സി. ഇഞ്ചുറി ടൈമില്‍ രക്ഷകനായി അര്‍ജന്‍റീനന്‍ താരം

മേജര്‍ ലീഗ് സോക്കര്‍, ലീഗ് കപ്പിലെ പോരാട്ടത്തില്‍ ഗോളോടെ വരവറിയിച്ച് ലയണല്‍ മെസ്സി. ക്രൂസ് അസൂളിനെതിരെയുള്ള മത്സരത്തില്‍ തകര്‍പ്പന്‍ ഫ്രീകിക്കിലൂടെ ഇഞ്ചുറി ടൈമില്‍ ഇന്‍റര്‍ മിയാമിയെ വിജയിപ്പിച്ചു. താരത്തിന്‍റെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇത്. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഇന്‍റര്‍ മിയാമിയുടെ വിജയം.

മത്സരത്തില്‍ 44ാം മിനിറ്റര്‍ ഇന്‍റര്‍ ഗോള്‍ നേടിയപ്പോള്‍ 65ാം മിനിറ്റില്‍ ഉരിയല്‍ അന്‍റുല സമനില ഗോള്‍. മത്സരത്തിന്‍റെ ഇഞ്ചുറി ടൈമിലായിരുന്നു മെസ്സിയുടെ മാജിക്കല്‍ ഫ്രീകിക്ക് ഗോള്‍. 11 മത്സരങ്ങള്‍ക്ക് ശേഷമാണ് മെസ്സിയുടെ ടീമിന്‍റെ വിജയം. 54ാം മിനിറ്റില്‍ പകരക്കാരനായാണ് മെസ്സി കളത്തിലിറങ്ങിയത്.