മെസ്സിയോട് മാപ്പ് ചോദിച്ച് മെക്സിക്കൻ ബോക്സർ.

images 2022 12 01T120426.846

അർജൻ്റിനയുടെ ഗ്രൂപ്പ് ഘട്ടത്തിലെ മെക്സിക്കോക്കെതിരായ വിജയത്തിന് ശേഷം അർജൻ്റിന നടത്തിയ വിജയാഘോഷത്തിന് ഇടയിൽ ലയണൽ മെസ്സി മെക്സിക്കോയുടെ ജഴ്‌സിയിൽ ചവിട്ടുന്നുണ്ടായിരുന്നു. അത് വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. തുടർന്ന് ലയണൽ മെസ്സിക്കെതിരെ മെക്സിക്കൻ ബോക്സർ കനേലോ അൽവാരസ് ഒരു പരാമർശം നടത്തിയിരുന്നു.


ഇപ്പോഴിതാ ആ പരാമർശത്തിൽ മാപ്പ് പറഞ്ഞുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് കനേലോ അൽവാരസ്.”എൻ്റെ രാജ്യത്തോട് ഈ അടുത്ത് എനിക്ക് തോന്നുന്ന സ്നേഹവും അഭിനിവേശവും കാരണം എൻ്റെ ഭാഗത്തുനിന്നും ചില കാര്യങ്ങൾ കൈവിട്ടു പോയിരുന്നു. അതുകൊണ്ട് ചില അഭിപ്രായങ്ങൾ ആസ്ഥാനത്ത് ഞാൻ പറയുകയും ചെയ്തു.

images 2022 12 01T120430.375

ഇതിൽ ഞാൻ മെസ്സിയോടും അർജൻ്റീന ജനങ്ങളോടും ക്ഷമ ചോദിക്കുന്നു. നമ്മളെല്ലാവരും എല്ലാദിവസവും പുതിയ പുതിയ കാര്യങ്ങൾ എന്തെങ്കിലും പഠിക്കുന്നവർ ആണല്ലോ. ഇത്തവണ എൻ്റെ ഊഴമായിരുന്നു.”- കനേലോ അൽവാരസ് ട്വീറ്റ് ചെയ്തു. മെസ്സിയുടെ വീഡിയോ പുറത്തു വന്നപ്പോൾ മെക്സികക്കൻ ബോക്സർ ട്വീറ്റ് ചെയ്തത് ഇങ്ങനെയായിരുന്നു.

images 2022 12 01T120426.846 1

“അവൻ തറ വൃത്തിയാക്കുന്നത് ഞങ്ങളുടെ പതാകയും ജേഴ്സും ഉപയോഗിച്ചാണെന്ന് കണ്ടോ. അവൻ എൻറെ മുൻപിൽ പെടാതിരിക്കാൻ ദൈവത്തിനോട് പ്രാർത്ഥിക്കുക.”ഇതായിരുന്നു ട്വീറ്റ്. എന്തായാലും സംഭവത്തിനുശേഷം ഇപ്പോൾ മാപ്പ് പറഞ്ഞു. നിരവധി പേരാണ് മെസ്സിക്ക് അനുകൂലമായി രംഗത്ത് വന്നത്.

See also  കൊച്ചിയില്‍ അവിശ്വസിനീയ തിരിച്ചുവരവ്. രണ്ടാം പകുതിയില്‍ നാലു ഗോളടിച്ച് കേരള ബ്ലാസ്റ്റേഴ്സിനു വിജയം.
Scroll to Top