ഏഴാം തവണ ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കി ലയണല്‍ മെസ്സി.

ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരത്തിനു നല്‍കുന്ന വിഖ്യാതമായ ബാലണ്‍ ഡി ഓര്‍ പുരസ്കാരം അര്‍ജന്‍റീനയുടെ ലയണല്‍ മെസ്സി സ്വന്തമാക്കി. ബാഴ്സലോണക്കു വേണ്ടിയും അര്‍ജന്‍റീനക്കു വേണ്ടിയും നടത്തിയ മികച്ച പ്രകടനമാണ് പുരസ്കാരത്തിനു അര്‍ഹനാക്കിയത്. കഴിഞ്ഞ സീസണിൽ 30 ഗോൾ കണ്ടെത്തിയ മെസ്സി അർജന്റീന ജേഴ്‌സിയിലെ ആദ്യ അന്താരാഷ്‍ട്ര കിരീടം കോപ്പ അമേരിക്കയിലൂടെ മെസി നേടിയത് ഈ വർഷമാണ്.

ബയേണ്‍ മ്യൂണിക്കിന്‍റെ ലെവന്‍ഡോസ്കിയാണ് പുരസ്കാര പട്ടികയില്‍ രണ്ടാമത് എത്തിയത്. യൂറോ കപ്പും ചാമ്പ്യൻസ് ലീഗും കൈവശമുള്ള കരുത്തിൽ ജോർജീഞ്ഞോ ഇരുവര്‍ക്കും കനത്ത വെല്ലുവിളി ഉയർത്തി. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഇത്തവണ ആറാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. ജോർജീഞ്ഞോ, കരീം ബെൻസേമ, എൻ​ഗോളോ കാന്റെ എന്നിവരാണ് യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിൽ എത്തിയത്.

മികച്ച സ്​ട്രൈക്കര്‍ക്കുള്ള പുരസ്​കാരത്തിന്​ പോളിഷ്​ താരം​ റോബര്‍ട്ട്​ ലെ​വ​ന്‍​ഡോ​വ്​​സ്കി, മികച്ച വനിത താരമായി സ്​പെയിനി​‍ന്‍റെ അലക്​സിയ പു​ട്ടെല്ലാസ്​, മികച്ച ഗോള്‍കീപ്പറായി ഇറ്റാലിയന്‍ താരം ജിയാന്‍ലുയിഗി ഡൊന്നറുമ്മ, മികച്ച യുവതാരത്തിനുള്ള പുരസ്​കാരത്തിന്​ സ്പെയിനി​‍ന്‍റെ പെഡ്രി ഗോണ്‍സാലോസ്​ എന്നിവരും അര്‍ഹരായി.

ഒരിക്കല്‍ക്കൂടി ഇവിടെയെത്തിയത് മഹത്തായ അനുഭവമാണെന്നു മെസ്സി പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം പ്രതികരിച്ചു. രണ്ടു വര്‍ഷം മുമ്ബ് ബാലണ്‍ ഡിയോര്‍ ഏറ്റുവാങ്ങിയപ്പോള്‍ ഇതു അവസാനത്തേത് ആയിരിക്കുമെന്നായിരുന്നു ഞാന്‍ കരുതിയത്. കോപ്പ അമേരിക്ക കിരീടവിജയമാണ് ഇത്തവണ നിര്‍ണായകമായതെന്നും മെസ്സി വ്യക്തമാക്കി. ഇതിനു മുന്‍പ് 2009, 2010, 2011, 2012, 2015, 2019 എന്നീ വർഷങ്ങളിലായിരുന്നു മെസ്സിയുടെ ബാലൻ ഡി ഓർ നേട്ടങ്ങള്‍.

Previous articleഅജിങ്ക്യ രഹാനയുടെ ഫോമിനെ പറ്റി ദ്രാവിഡ് പറയുന്നു. കോഹ്ലി വരട്ടെ..എന്നിട്ട്..
Next articleഅവനെ പുറത്താക്കാനാണോ പ്ലാൻ : നടക്കില്ലെന്ന് ആകാശ് ചോപ്ര