അവനെ പുറത്താക്കാനാണോ പ്ലാൻ : നടക്കില്ലെന്ന് ആകാശ് ചോപ്ര

IMG 20211129 WA0391

ക്രിക്കറ്റ്‌ ആരാധകരെ എല്ലാം വളരെ അധികം ത്രില്ലടിപ്പിച്ചാണ് കാൻപൂർ ക്രിക്കറ്റ്‌ ടെസ്റ്റ്‌ അവസാനിച്ചത്. അവസാന ഓവർ വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ എല്ലാ നാടകീയതകൾക്കും ഒടുവിൽ മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു. ഒന്നാം ടെസ്റ്റ്‌ സമനിലയിൽ കലാശിച്ചതോടെ രണ്ടാം ടെസ്റ്റിൽ ജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാനുള്ള അവസരം കൂടി ലഭിക്കുകയാണ്.

കൂടാതെ നാട്ടിൽ ഇന്ത്യൻ ടീമിനെ വർഷങ്ങൾ ശേഷം സമനിലയിൽ തളക്കാനായി സാധിച്ചത് കിവീസിനും ഒരു ആത്മവിശ്വാസമാണ്. എന്നാൽ രണ്ടാം ടെസ്റ്റിന് മുൻപായി ഇന്ത്യൻ പ്ലേയിംഗ്‌ ഇലവനിൽ നിന്നും ആരൊക്കയാകും പുറത്താകുകയെന്നതാണ് പ്രധാന ചോദ്യം. രണ്ടാം ടെസ്റ്റിൽ നായകൻ വിരാട് കോഹ്ലി കൂടി എത്തുമ്പോൾ സീനിയർ താരങ്ങളായ അജിങ്ക്യ രഹാനെ, പൂജാര എന്നിവർക്ക് സ്ഥാനം നഷ്ടമാകുമോ എന്നതാണ് ശ്രദ്ധേയം.

അതേസമയം തന്റെ അരങ്ങേറ്റ ടെസ്റ്റിൽ തന്നെ മികച്ച ബാറ്റിങ് പ്രകടനവുമായി കയ്യടികൾ നേടിയ ശ്രേയസ് അയ്യർക്ക്‌ പോലും രണ്ടാം ടെസ്റ്റിൽ സ്ഥാനം ഉറപ്പിക്കാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോൾ. ഈ വിഷയത്തിൽ ശ്രേയസ് അയ്യർക്ക് വമ്പൻ സപ്പോർട്ടുമായി എത്തുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ച്വറിയും ഫിഫ്റ്റിയും നേടി ചരിത്ര നേട്ടം കരസ്ഥമാക്കിയ ഒരു താരത്തെ അടുത്ത ടെസ്റ്റിൽ നിന്നും ഒഴിവാക്കുക എന്നത് ചിന്തിക്കാനായി പോലും തന്നെ കഴിയില്ലെന്നാണ് ആകാശ് ചോപ്രയുടെ അഭിപ്രായം.മുംബൈ ടെസ്റ്റിൽ ശ്രേയസ് അയ്യർ കളിച്ചിരിക്കണമെന്നും പറഞ്ഞ ആകാശ് ചോപ്ര മറ്റാരെങ്കിലും ടീമിൽ നിന്നും പുറത്തേക്ക് പോകണമെന്നും അദ്ദേഹം ആവശ്യപെട്ടു.

See also  കോഹ്ലിയുടെ റെക്കോർഡ് പഴങ്കഥയാക്കി ഗിൽ. ചരിത്രം മാറ്റി കുറിച്ച തകർപ്പൻ റെക്കോർഡ്.

“അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ച്വറിക്ക്‌ പിന്നാലെ മറ്റൊരു അർദ്ധ സെഞ്ച്വറി. അരങ്ങേറ്റ ടെസ്റ്റിൽ തന്നെ ടീമിൽ നിന്നും ഒഴിവാക്കാൻ കഴിയാത്ത ഒരു താരമായി അയാൾ മാറി കഴിഞ്ഞു.മുംബൈ ടെസ്റ്റിൽ ശ്രേയസ് അയ്യർ കളിച്ചിരിക്കണം. വിരാട് കോഹ്ലി കൂടി വരുന്നതിനാൽ ആരെങ്കിലും പ്ലേയിംഗ്‌ ഇലവനിൽ നിന്നും പുറത്തേക്ക് പോകണം.മുംബൈ ടെസ്റ്റിലേക്ക് ആരാണ് കളിക്കാൻ വരുന്നതെന്നത് പ്രധാനമല്ല. മറിച്ച് ആരാകും പുറത്തേക്ക് പോകുക എന്നതാണ് നിർണായകം. എന്തായാലും അത്‌ ശ്രേയസ് അയ്യർ അല്ല “ആകാശ് ചോപ്ര നിരീക്ഷിച്ചു

Scroll to Top