ലയണല്‍ മെസ്സിയുടെ ഫ്രീകിക്ക് ഗോള്‍. പനാമക്കെതിരെ വിജയവുമായി അര്‍ജന്‍റീന.

argentina vs panama

ഖത്തര്‍ ലോകകപ്പിനു ശേഷമുള്ള അര്‍ജന്‍റീനയുടെ ആദ്യ മത്സരത്തില്‍ വിജയം. പനാമക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിനാണ് വിജയം. സൂപ്പര്‍ താരം ലയണല്‍ മെസ്സി ഫ്രീകിക്ക് ഗോള്‍ നേടിയ മത്സരത്തില്‍ മറ്റൊരു ഗോള്‍ തിയാഗോ അല്‍മഡയായിരുന്നു നേടിയത്.

ലോകകപ്പ് വിജയവുമായി എത്തിയ അര്‍ജന്‍റീനയെ കാത്തിരുന്നത് കടുത്ത ടാക്കിളുകളായിരുന്നു. മത്സരത്തിന്‍റെ 78ാം മിനിറ്റ് വരെ പനാമ അര്‍ജന്‍റീനയെ പിടിച്ചുക്കെട്ടി.

337697852 560650476042900 6709516427162684956 n

ഒടുവില്‍ ഫ്രീകിക്കില്‍ നിന്നാണ് ആദ്യ ഗോള്‍ പിറന്നത്. മെസ്സി എടുത്ത ഫ്രീകിക്ക് പോസ്റ്റില്‍ തട്ടി തിരിച്ചു വന്നപ്പോള്‍ തിയാഗോ അല്‍മഡ റീബൗണ്ടിലൂടെ ഗോളാക്കി മാറ്റി. പിന്നാലെ കളിയുടെ അവസാന നിമിഷങ്ങളില്‍ ലയണല്‍ മെസ്സി ഫ്രീകിക്ക് ഗോള്‍ നേടി മത്സരം പൂര്‍ത്തിയാക്കി.

Scroll to Top