വികാരഭരിതനായി ലയണല്‍ മെസ്സി. കണ്ണീരോടെ മെസ്സി ക്യാംപ്നൗനോട് വിട പറഞ്ഞു

ബാഴ്സലോണയിലെ പതിഞ്ഞെട്ട് വര്‍ഷത്തെ കരിയര്‍ കണ്ണീരോടെ മെസ്സി അവസാനിപ്പിച്ചു. മെസ്സിയുമായുള്ള കരാര്‍ പുതുക്കാന്‍ കഴിയാത്തതിനാല്‍ ലയണല്‍ മെസ്സി ഇനി ക്ലബിന്‍റെ ഭാഗമാവില്ല എന്ന അറിയിപ്പ് വളരെ ഞെട്ടല്ലോടെയാണ് ആരാധകര്‍ കേട്ടത്. പിരിഞ്ഞു പോവലിനു മുന്‍പോടിയായി പത്ര സമ്മേളനത്തില്‍ കണ്ണീരോടെയാണ് മെസ്സി തുടങ്ങിയത്.

” ബാഴ്സലോണയില്‍ തുടരാന്‍ എനിക്ക് ബോധ്യമായിരുന്നു. ഇതാണ് എന്‍റെ വീട്. ഞങ്ങളുടെ വീട്. ബാഴ്സലോണയില്‍ തുടരണം. അതായിരുന്നു പ്ലാന്‍. പക്ഷേ ഇന്ന് ഇവിടുത്തെ ജീവത്തതോട് ഞാന്‍ യാത്ര പറയുകയാണ്. ”

” എന്‍റെ പുതിയ കോണ്‍ട്രാക്റ്റ് ഉറപ്പിച്ചിരുന്നു. ഹോളിഡേക്ക് ശേഷം തിരിച്ചെത്തിയപ്പോള്‍ ലപ്പോര്‍ട്ടെ ഉറപ്പ് പറഞ്ഞതാണ്. പക്ഷേ അവസാന മിനിറ്റില്‍ ലാലീഗ കാരണം അത് നടന്നില്ലാ. ”

” എനിക്ക് ക്ലബിനെതിരായി പറയാന്‍ കഴിയില്ലാ. ബാഴ്സലോണയില്‍ നില്‍ക്കാനുള്ള പരമാവധി കാര്യങ്ങള്‍ ഞാന്‍ ചെയ്തട്ടുണ്ട് ” മെസ്സി അറിയിച്ചു.

പിഎസ്ജി – മെസ്സി

ഇനി തന്‍റെ ഭാവിയെക്കുറിച്ചും മെസ്സി സംസാരിച്ചു. ഒന്നും തീരുമാനിച്ചട്ടില്ലാ എന്നും, വാര്‍ത്തകള്‍ വരുന്നത് കാരണം ധാരാളം കോളുകള്‍ വരുന്നുണ്ട് എന്നും മെസ്സി പറഞ്ഞു.

messi and psg players

പിഎസ്ജി താരങ്ങളുമായി എടുത്ത ഫോട്ടോ വെറും യാദൃശ്ചികമാണ്. ഞാന്‍ അവിടെ ഹോളിഡേ ആഘോഷിച്ചപ്പോള്‍ എടുത്ത ഒരു ഫോട്ടോ മാത്രമാണിത്. അവര്‍ എന്നോട് പാരീസില്‍ വരാന്‍ പറഞ്ഞു. അത് വെറും തമാശ മാത്രമായിരുന്നു ” മെസ്സി പറഞ്ഞു.

Previous articleമെഡൽ ജേതാക്കൾക്ക് സമ്മാനവുമായി ബിസിസിഐ :നീരജിന് ഒരു കോടിയുമായി ചെന്നൈ സൂപ്പർ കിങ്‌സ്
Next articleവഴക്ക് കൂടി ബംഗ്ലാദേശ് താരവും മിച്ചൽ മാർഷും :ഒടുവിൽ മാസ്സ് സെലിബ്രേഷൻ