മെഡൽ ജേതാക്കൾക്ക് സമ്മാനവുമായി ബിസിസിഐ :നീരജിന് ഒരു കോടിയുമായി ചെന്നൈ സൂപ്പർ കിങ്‌സ്

ഇന്ത്യക്ക് വളരെയേറെ അഭിമാനത്തിന്റെ നേട്ടങ്ങളുടെ വാർത്തകൾ സമ്മാനിച്ച് ടോക്കിയോ ഒളിമ്പിക്സ് മുന്നേറുന്നു. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനോടുവിൽ വ്യക്തികത ഇനത്തിൽ ഇന്ത്യക്ക് വീണ്ടും ഒരു സ്വർണ്ണനേട്ടം കൂടി.ഒളിമ്പിക്സിന്റെ ചരിത്രത്തിൽ ആദ്യമായി ട്രാക്ക് ആൻഡ് ഫീൽഡിൽ ആദ്യമായി ഇന്ത്യക്ക് സ്വർണ്ണ തിളക്കം സമ്മാനിച്ച് പുരുഷ ജാവിലിൻ ത്രോയിൽ നീരജ് ചോപ്രയാണ് ഇന്ത്യക്ക് സ്വർണ്ണം നേടി തന്നത്.താരത്തിന്റെ അപൂർവ്വ നേട്ടത്തിന് പിന്നാലെ ഇന്ത്യ മുഴുവൻ ഈ നിമിഷം ആഘോഷമാക്കി മാറ്റുകയാണ്.നീരജ് ചോപ്രക്ക് വളരെ അധികം ആശംസകൾ നേർന്നാണ് ക്രിക്കറ്റ്‌ ലോകവും ആരാധകരും ഇപ്പോൾ സുവർണ്ണ നേട്ടം ആഘോഷമാക്കി മാറ്റുന്നത്.ഇത്തവണ ഒളിമ്പിക്സിൽ ഏഴ് മെഡലുകൾ ഇതിനകം ഇന്ത്യ സ്വന്തമാക്കി കഴിഞ്ഞു.

എന്നാൽ ഇപ്പോൾ ഒളിമ്പിസിലെ മെഡൽ ജേതാകൾക്ക് സമ്മാനം പ്രഖ്യാപിച്ചാണ് ഇന്ത്യൻ ക്രിക്കറ്റ്‌ ബോർഡും പ്രസിഡന്റ് സൗരവ് ഗാഗുലിയുംകായിക ലോകത്തിൽ നിന്നും പ്രശംസകൾ പിടിച്ചുപറ്റുന്നത്. ടോക്കിയോയിൽ മെഡൽ നേടിയ എല്ലാ ഇന്ത്യൻ താരങ്ങൾക്കും സമ്മാനത്തുക പ്രഖ്യാപിച്ചിരിക്കുകയാണ് ബിസിസിഐ. സ്വർണ്ണ മെഡൽ നേടിയ നീരജ് ചോപ്രക്ക് ഒരു കോടി രൂപ സമ്മാനവും ഒപ്പം വെള്ളി മെഡൽ സ്വന്തമാക്കിയ മീരാഭായ് ചാനു, രവി കുമാർ ദാഹിയ എന്നിവർക്ക് രണ്ടും അൻപത് ലക്ഷം രൂപയുമാണ് വൈകാതെ ബിസിസിഐ സമ്മാനമായി നൽകുക. കൂടാതെ ഇത്തവണ വെങ്കല മെഡൽ കരസ്ഥമാക്കിയ പി.വി സിന്ധു,ബജ്രംങ് പൂനിയ, ലൗലീന എന്നിവർക്ക് 25 ലക്ഷം രൂപ സമ്മാനമായി നൽകുവാനുമാണ് ബിസിസിഐ തീരുമാനം.

അതേസമയം പുരുഷ ഹോക്കിയിൽ 41 വർഷത്തെ ഇടവേളക്ക് ശേഷം മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിന് 1.25 കോടി രൂപ സമ്മാനം നൽകുവാനും കഴിഞ്ഞ ദിവസം ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്. ബിസിസിഐക്ക് പുറമേ ഇന്നലെ ക്രിക്കറ്റ്‌ ലോകത്ത് നിന്നും കേട്ട മറ്റൊരു സമ്മാന വാർത്ത പ്രഖ്യാപിച്ചത് ഐപിഎല്ലിലെ പ്രമുഖ ടീമായ ചെന്നൈ സൂപ്പർ കിങ്‌സ് അധികൃതരാണ്.സ്വർണ്ണ മെഡൽ നേടിയ നീരജ് ചോപ്രക്ക് ഒരു കോടി രൂപയാണ്‌ ചെന്നൈ സൂപ്പർ കിങ്‌സ് പ്രഖ്യാപിച്ചത്. കൂടാതെ നീരജ് ചോപ്രയുടെ അഭിമാന നേട്ടത്തിന് ആദരവ് നൽകുവാനായി ചെന്നൈ ടീം 8758 എന്ന നമ്പറിൽ ഒരു സ്പെഷ്യൽ ജേഴ്സി പുറത്തിറക്കുവാനും തീരുമാനിച്ചിട്ടുണ്ട്.സ്വർണ്ണ നേട്ടത്തിൽ നീരജ് ചോപ്ര പിന്നിട്ട ദൂരം 87.58 ആണ്