ഇന്നലെയായിരുന്നു യൂറോ ചാമ്പ്യൻമാരായ ഇറ്റലിയും കോപ്പ ജേതാക്കളായ അർജൻ്റിനയും തമ്മിലുള്ള ഫൈനലിസിമ പോരാട്ടം. ലാറ്റിൻ അമേരിക്കൻ വൻകരകളുടെ ജേതാക്കളുടെ പോരാട്ടത്തിൽ ഇറ്റലിയെ തകർത്ത് അർജൻ്റിന കിരീടം നേടി. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു യൂറോ ചാമ്പ്യന്മാർക്കെതിരെ കോപ്പ ജേതാക്കളുടെ വിജയം.
വളരെ മികച്ച പ്രകടനമായിരുന്നു അർജൻ്റിന കാഴ്ചവെച്ചത്. യൂറോ ചാമ്പ്യൻമാരായ ഇറ്റലിയെ നിഷ്പ്രഭമാക്കുന്ന കാഴ്ചയാണ് വെംബ്ലിയിൽ കണ്ടത്. മത്സരത്തിന് ഇരുപത്തിയെട്ടാം മിനിറ്റിലായിരുന്നു അർജൻ്റിന ആദ്യം ഗോൾ നേടിയത്.
നായകൻ ലയണൽ മെസ്സിയുടെ അതിസുന്ദരമായ അസിസ്റ്റിന് ആയിരുന്നു ഫുട്ബോൾ ലോകം കാഴ്ചക്കാരായത്. ലോ സെൽസോയിൽ നിന്ന് പന്ത് സ്വീകരിച്ച് മെസ്സി ഇറ്റാലിയൻ പ്രതിരോധനിരയെ നിഷ്പ്രഭമാക്കി നടത്തിയ മികച്ച മുന്നേറ്റത്തിന് ശേഷം പന്ത് മാർട്ടിനസിന് നൽകി. പന്ത് ഒന്ന് പോസ്റ്റിലേക്ക് തട്ടി കൊടുക്കുന്ന ജോലി മാത്രമേ മാർട്ടിനസിന് ബാക്കി ഉണ്ടായിരുന്നുള്ളൂ.
34 വയസ്സുകാരനായ മെസ്സിയുടെ അഴിഞ്ഞാട്ടത്തിന് ആയിരുന്നു വെംബ്ലി സാക്ഷ്യംവഹിച്ചത്. ഗോൾ നേടാനായില്ലെങ്കിലും ഒട്ടനവധി നിരവധി മികച്ച നിമിഷങ്ങൾ മെസ്സി ഉണ്ടാക്കി. മെസ്സി തന്നെയാണ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച്.