“എന്താണ് നോക്കുന്നത്, അങ്ങോട്ട് എവിടേക്കെങ്കിലും പോ വിഡ്ഢി”; ഹോളണ്ട് താരത്തിനോട് ക്ഷുഭിതനായി മെസ്സി.

images 2022 12 10T153242.162

ഇന്നലെ ആയിരുന്നു ലോകകപ്പിലെ അർജൻ്റീന നെതർലാൻഡ്സ് ക്വാർട്ടർ ഫൈനൽ പോരാട്ടം.മത്സരത്തിൽ നെതർലാൻഡ്സിനെ പരാജയപ്പെടുത്തി അർജൻ്റീന സെമിഫൈനൽ പ്രവേശനം നേടി. മുഴുവൻ സമയത്ത് ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടി. സമനിലയിൽ എത്തിയതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.

പെനാൽറ്റി ഷൂട്ടൗട്ടിൽ അർജൻ്റീനയുടെ രക്ഷകനായി അവതരിച്ചത് എമിലിയാനോ മാർട്ടിനസ്സ് ആയിരുന്നു. താരത്തിന്റെ 2 തകർപ്പൻ സേവുകളാണ് അർജൻ്റീനയെ സെമിയിൽ എത്തിച്ചത്. മത്സരത്തിൽ ഉടനീളം തകർപ്പൻ പ്രകടനമായിരുന്നു നായകൻ ലയണൽ മെസ്സി കാഴ്ചവച്ചത്.

images 2022 12 10T120650.732 1

ആദ്യ ഗോളിന് അവസരം ഒരുക്കുകയും രണ്ടാമത്തെ ഗോൾ പെനാൽറ്റിയിലൂടെ താരം നേടുകയും ചെയ്തു. പെനാൽറ്റി ഷൂട്ടൗട്ടിലും ആദ്യത്തെ കിക്ക് താരം പിഴവുകൾ ഒന്നും കൂടാതെ വലയിൽ എത്തിച്ചു. പകരക്കാരനായി ഇറങ്ങി ഹോളണ്ടിനുവേണ്ടി രണ്ട് ഗോളുകൾ നേടി ഹീറോ ആയി മാറിയ താരമാണ് വെഗോസ്റ്റ്. മത്സരശേഷം മെസ്സി മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിൽ വെഗോസ്റ്റ് മെസ്സിയുടെ അടുത്ത് വന്നു. താരത്തെ പ്രകോപിച്ച് കൊണ്ട് എന്തൊക്കെയോ പറയുകയും ചെയ്തു.

ആ സമയത്ത് വളരെ ദേഷ്യത്തിൽ മെസ്സി തിരിച്ച് പ്രതികരിക്കുകയും ചെയ്തു.”നീ എന്താണ് നോക്കിക്കൊണ്ടിരിക്കുന്നത് വിഡ്ഢി, അങ്ങോട്ട് എവിടെക്കെങ്കിലും പോ”ഇതായിരുന്നു ഹോളണ്ട് താരത്തിനോട് മെസ്സി പറഞ്ഞത്. എന്നാൽ മെസ്സിയോട് വെഗോസ്റ്റ് എന്താണ് പറഞ്ഞത് എന്ന കാര്യം വ്യക്തമല്ല. പൊതുവേ ശാന്ത സ്വഭാവക്കാരൻ ആയിരുന്ന മെസ്സിയെ അല്ല ഇന്നലെ കളിക്കളത്തിൽ കണ്ടത്. സെമിഫൈനലിൽ ക്രൊയേഷ്യ ആണ് അർജൻ്റീനയുടെ എതിരാളികൾ.

Scroll to Top