ഖത്തർ ഫുട്ബോൾ ലോകകപ്പിന് ശേഷം എല്ലാ ഫുട്ബോൾ ആരാധകരും ക്ലബ് ഫുട്ബോൾ മാമാങ്കത്തിൻ്റെ ആവേശത്തിന് ഒരുങ്ങുകയാണ്. നിലവിൽ ആരംഭിച്ചിട്ടുള്ള ലീഗുകൾ ഇംഗ്ലീഷ് പ്രീമിയർ ലീഗും ലീഗ് വണ്ണുമാണ്. ഇന്നാണ് ലാലിഗ മത്സരങ്ങൾ ആരംഭിച്ചത്.
ലീഗ് വണ്ണിലെ ആദ്യ മത്സരം പി എസ് ജിക്ക് അത്ര എളുപ്പമായിരുന്നില്ല. വളരെ ചെറിയ ടീമായ സ്ട്രാസ് ബർഗിനെതിരെ പേടിച്ചാണ് പി എസ് ജി വിജയിച്ചത്. ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു പി എസ് ജി വിജയിച്ചത്. മത്സരത്തിൽ ബ്രസീലിയൻ താരം മാർക്കിനോസും ഫ്രഞ്ച് സൂപ്പർ താരം എംബാപ്പെയുമാണ് ഗോൾ നേടിയത്. മത്സരത്തിൽ ചുവപ്പുകാർഡ് കണ്ട് ബ്രസീലിയൻ സൂപ്പർതാരം നെയ്മർ പുറത്തു പോയിരുന്നു. നെയ്മർക്ക് വിനയായത് ഒരു മിനിറ്റിനിടയിൽ രണ്ട് മഞ്ഞക്കാർഡ് കണ്ടതാണ്.
കളിയുടെ 61മത്തെ മിനിറ്റിൽ നെയ്മർ ഒരു ഫൗളിന് മഞ്ഞ കാർഡ് വാങ്ങിച്ചപ്പോൾ രണ്ടാമത്തെ മഞ്ഞകാർഡ് വാങ്ങിയത് അനാവശ്യമായ ഡൈവിന് ആയിരുന്നു. അതോടെ റഫറി വീണ്ടും മഞ്ഞക്കാർഡ് നൽകി താരത്തെ പുറത്താക്കുകയായിരുന്നു. നെയ്മർ മൈതാനം വിട്ടത് റഫറിയോട് രൂക്ഷമായി പെരുമാറി കൊണ്ടാണ്. ഇപ്പോഴിതാ ഈ വിഷയത്തിൽ നെയ്മറെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് പി എസ് ജി യിലെ സഹതാരമായ എംബാപ്പെ.
“അവര് ചുവപ്പ് കാർഡ് നൽകാൻ നിങ്ങൾക്ക് കഴിയില്ല. കാരണം അവൻ ഒന്നും മിണ്ടിയിട്ടില്ല. അവൻ പെനാൽറ്റി പോലും ചോദിച്ചിട്ടില്ല. ഇത് നീതിയല്ല.”-ഇതായിരുന്നു എംബാപ്പെ റഫറിയോട് പറഞ്ഞ വാക്കുകൾ. മത്സരം നിയന്ത്രിച്ച റഫറി ക്ലമെന്റ് ടൂർപ്പിനാണ്. നെയ്മറെ ക്ലബ്ബിൽ നിന്നും പുറത്താക്കണമെന്ന് എംബാപ്പെ പറഞ്ഞതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.