ക്രിക്കറ്റ് കാണാറില്ലാ. അതിനാല്‍ ആളെ തിരിച്ചറിഞ്ഞില്ലാ. വെളിപ്പെടുത്തലുമായി റിഷഭ് പന്തിനെ രക്ഷിച്ച ഡ്രൈവര്‍

susheel kumar bus driver

അതിരാവിലെ റിഷഭ് പന്തിന് കാര്‍ അപകടം സംഭവിച്ചു എന്ന് ഞെട്ടിക്കുന്ന വാര്‍ത്തയാണ് കേട്ടത്. ഡൽഹിയിൽ നിന്ന് വീട്ടിലേക്ക് പോകുമ്പോഴാണ് റിഷഭ് പന്തിന് അപകടം സംഭവിച്ചത്. കാർ ഡിവൈഡറിൽ തട്ടി മറിഞ്ഞ് തീ പിടിക്കുകയായിരുന്നു.

അപകടത്തില്‍പ്പെട്ടു കിടന്ന റിഷഭ് പന്തിനെ ആരെന്ന് മനസ്സിലാകാതെ പ്രാഥമിക ചിക്തസ നല്‍കുകയും ആംബുലന്‍സ് വിളിക്കുകയും ചെയ്തത് സുശീല്‍ കുമാര്‍ എന്ന ബസ് ഡ്രൈവറായിരുന്നു.

FlMhOICaEAE788j

“ഒരു എസ്യുവി അമിത വേഗത്തിൽ വന്ന് ഡിവൈഡറിൽ ഇടിക്കുന്നത് കണ്ടു. ഞാൻ ബസ് വശത്തേക്കിട്ട് ഡിവൈഡറിനരിലേക്ക് ഓടിച്ചെന്നു. ഞാൻ വിചാരിച്ചത് കാർ മലക്കം മറിഞ്ഞ് ബസിലിടിക്കുമെന്ന് കരുതി. കാർ ഡ്രൈവർ ജനാലയുടെ പാതി പുറത്തായിരുന്നു. അദ്ദേഹം ഒരു ക്രിക്കറ്ററാണെന്ന് എന്നോട് പറഞ്ഞു. ”

” അമ്മയെ വിളിക്കാൻ പറഞ്ഞെങ്കിലും അദ്ദേഹത്തിൻ്റെ ഫോൺ ഓഫായിരുന്നു. ഞാൻ ക്രിക്കറ്റ് കാണാറില്ല അതിനാല്‍ റിഷഭ് പന്ത് ആരെന്ന് എനിക്കറിയില്ല. എന്നാൽ, ബസിലെ മറ്റുള്ളവർക്ക് ആളെ മനസിലായി. റിഷഭിനെ മാറ്റിയതിനു ശേഷം കാറിനുള്ളിൽ മറ്റാരെങ്കിലുമുണ്ടോ എന്ന് ഞാൻ നോക്കി. കാറിൽ നിന്ന് 7000-8000 രൂപ അടങ്ങിയ ഒരു ബാഗ് പുറത്തെടുത്ത് ആംബുലൻസിനു കൈമാറി.”- ഡ്രൈവർ പറഞ്ഞതായി എൻഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

See also  "അധികം ആലോചിക്കേണ്ട. സഞ്ജുവും പന്തും ലോകകപ്പിൽ വേണം". നിർദ്ദേശവുമായി ഗില്‍ക്രിസ്റ്റ്.

റിഷഭിനെ രക്ഷിച്ച സുശീല്‍ കുമാറിനും ബസ് കണ്ടക്ടര്‍ പ്രേംജിത്തിനും മറ്റുള്ളവര്‍ക്കും നന്ദി അറിയിച്ച് NCA തലവനും മുന്‍ താരവുമായ വിവിഎസ് ലക്ഷ്മണ്‍ ട്വീറ്റ് ചെയ്തു.

Scroll to Top