ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറിന്‍റെ ആദ്യ പാദ മത്സരത്തില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ പിഎസ്ജിക്ക് വിജയം. മ്യൂണിക്കില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് പാരീസിന്‍റെ വിജയം. ഇരട്ട ഗോളുമായി എംമ്പാപ്പേയും, ഒരു ഗോള്‍ നേടിയ മാര്‍ക്കീഞ്ഞോസുമാണ് പിഎസ്ജിയെ ആദ്യ പാദത്തില്‍ വിജയത്തിലേക്ക് നയിച്ചത്. ലെവന്‍ഡോസ്കി ഇല്ലാതിരുന്ന മത്സരത്തില്‍ എറിക്ക് മോട്ടിങ്ങ്, തോമസ് മുള്ളര്‍ എന്നിവരാണ് ബയേണ്‍ മ്യൂണിക്കിന്‍റെ ഗോള്‍ നേടിയത്.
മത്സരം തുടങ്ങി ആദ്യ മൂന്നു മിനിറ്റില്‍ തന്നെ പിഎസ്ജി മുന്നിലെത്തി. കൗണ്ടര്‍ അറ്റാക്കിലൂടെ നെയ്മര്‍ നല്‍കിയ പാസ്സില്‍ നിന്നും എംമ്പാപ്പേ ഗോള്‍ കണ്ടെത്തി. 12ാം മിനിറ്റില്‍ ഡ്രാക്സറിലൂടെ ഗോള്‍ നേടിയെങ്കിലും എംമ്പാപ്പേയുടെ ഓഫ്സൈഡ് കാരണം ഗോള്‍ നിഷേധിച്ചു.
28ാം മിനിറ്റില്‍ ക്യാപ്റ്റന്‍ മാര്‍ക്കീഞ്ഞോസ് ലീഡ് ഇരട്ടിയാക്കി. വീണ്ടും നെയ്മറാണ് ഗോളിനു വഴിയൊരുക്കിയത്. മറുവശത്ത് ആക്രമണം നടത്തികൊണ്ടിരുന്ന ബയേണ്‍ മ്യൂണിക്ക് ചോപ്പോ മോട്ടിങ്ങിലൂടെ ഒരു ഗോള്‍ മടക്കി. രണ്ടാം പകുതിയില്‍ മുള്ളറിന്‍റെ ഹെഡര്‍ ബയേണ്‍ മ്യൂണിക്കിനു സമനില നല്‍കി.എന്നാല്‍ മറ്റൊരു കൗണ്ടര്‍ അറ്റാക്കിലൂടെ എംമ്പാപ്പേ മാനുവല്‍ ന്യൂയറെ മറികടന്നു.
മത്സരത്തിന്‍റെ രണ്ടാം പാദം ഏപ്രില്‍ 14 ന് നടക്കും. മൂന്നു എവേ ഗോള്‍ നേടിയ പിഎസ്ജിക്ക് മുന്‍തൂക്കം നല്‍കുന്നുണ്ട്.