ഇത്തവണ ഐപിൽ അവർ നേടും : ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച്‌ മൈക്കൽ വോൺ പ്രവചനം

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസൺ ആരംഭിക്കുവാൻ കേവലം മണിക്കൂറുകൾ  മാത്രം അവശേഷിക്കെ ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ച ഇത്തവണ ആര് ഐപിൽ കിരീടം ഉയർത്തുമെന്ന ചോദ്യമാണ് .ഇപ്പോൾ ഇത്തരത്തിൽ ഒരു വമ്പൻ പ്രവചനം നടത്തിയിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് താരം മൈക്കൽ വോൺ .ഹാട്രിക്ക് കിരീടം നേടി മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലിലെ  തങ്ങളുടെ ആറാം കിരീടമുയര്‍ത്തുമെന്നാണ് വോണിന്‍റെ പ്രവചനം.

“അല്‍പം നേരത്തെയായിപ്പോയെന്ന്  എനിക്ക് അറിയാം. എങ്കിലും രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ മുംബൈ ഇന്ത്യന്‍സ് ഇത്തവണയും ഐപിൽ  കിരീടം നേടുമെന്ന് ഞാന്‍ കരുതുന്നത്. മുംബൈക്ക് കഴിഞ്ഞ വര്‍ഷത്തെ സീസണിലെ ഫോം തുടരാനാവാതെ മുംബൈ നാണംകെട്ട തോല്‍വി വഴങ്ങുകയാണെങ്കില്‍ ഇത്തവണ സണ്‍റൈസേഴ്സ് ഹൈദരാബാദിനും കിരീട സാധ്യതയുണ്ടെന്ന്  ഞാൻ പറയും .പക്ഷേ മുംബൈ ശക്തമായ ടീമാണ് ” വോൺ തന്റെ അഭിപ്രായം വിശദമാക്കി .

കഴിഞ്ഞ മാസം ഇംഗ്ലണ്ട് ടീമിന്‍റെ ഇന്ത്യന്‍ പര്യടനത്തിനിടെ ഇന്ത്യയുടെ ദേശീയ ടീമിനേക്കാള്‍ മികച്ചത് മുംബൈ ഇന്ത്യന്‍സ് ടീമാണെന്ന് വോണ്‍ പറഞ്ഞത് ഏറെ വിവാദമായിരുന്നു . സംഭവത്തിൽ വോൺ ട്രോളി മുൻ ഇന്ത്യൻ താരം വസിം ജാഫർ രംഗത്ത് എത്തിയിരുന്നു .ഏപ്രിൽ 9ന് കോഹ്ലി നായകനാകുന്ന റോയൽ ചലഞ്ചേഴ്‌സ്  ബാംഗ്ലൂർ  ടീമിനെ മുംബൈ ഇന്ത്യൻസ് നേരിടും .

Advertisements