ക്വാറന്റൈൻ പൂർത്തിയാക്കി ക്രിസ് ഗെയ്ൽ : ആഘോഷം മൂൺവാക്ക് സ്റ്റൈലിൽ – കാണാം വൈറലായ വീഡിയോ

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസൺ മത്സരങ്ങൾ നാളെ ആരംഭിക്കും .ഉദ്ഘാടന മത്സരത്തിൽ കരുത്തരായ മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിൽ പോരാടും . ഐപിൽ ടീമുകൾ എല്ലാം  അവസാനവട്ട പരിശീലനത്തിലാണ് .
താരങ്ങൾ  എല്ലാം ക്വാറന്റൈൻ പൂർത്തിയാക്കുകയാണ് .

ഐപിഎല്ലിനായി മുംബൈയിൽ എത്തിയതിന് ശേഷമുളള നിർബന്ധിത ക്വാറന്റീൻ പൂർത്തിയാക്കി പഞ്ചാബ് കിംഗ്സ് വെടിക്കെട്ട് ഓപ്പണർ  ക്രിസ് ഗെയ്ൽ.  ഇതിഹാസ ഡാൻസർ മൈക്കൽ ജാക്സന്റെ സ്മൂത്ത് ക്രിമിനൽ എന്ന ഗാനത്തിനൊത്ത് മൂൺവാക്ക് സ്റ്റൈലിൽ ചുവടുവച്ചാണ്  ക്രിസ് ഗെയ്ൽ തന്റെ സന്തോഷം ഫാൻസിനായി  പങ്കുവച്ചത്. ഗെയ്‍ലിന്റെ നൃത്തച്ചുവടുകൾ   പഞ്ചാബ്  കിംഗ്സ്   പങ്കുവച്ചു.
താരത്തിന്റെ ഡാൻസ് വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത് .

കഴിഞ്ഞ സീസണില്‍ മികച്ച ബാറ്റിംഗ്  ഫോമിലായിരുന്നു ക്രിസ് ഗെയ്‌ല്‍. ഏഴ് മത്സരങ്ങളില്‍ കളിച്ച  താരം മൂന്ന് അര്‍ധ സെഞ്ചുറികള്‍ സഹിതം 288 റണ്‍സ് നേടി. 99 ആയിരുന്നു ഉയര്‍ന്ന സ്‌കോര്‍.
ഇത്തവണ സീസണിലെ  ആദ്യ മത്സരം മുതലേ ഗെയ്ൽ പഞ്ചാബ് പ്ലെയിങ് ഇലവനിൽ ഇടം നേടുവാനാണ് സാധ്യത .


ആരാധകരും ഏറെ പ്രതീക്ഷിക്കുന്നു. ഗെയ്‌ലിനെ കൂടാതെ കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, നിക്കോളാസ് പുരാന്‍, ഡേവിഡ് മലാന്‍, സര്‍ഫ്രാസ് ഖാന്‍, ദീപക് ഹൂഡ. മന്ദീപ് സിംഗ്, ഷാരൂഖ് ഖാന്‍ എന്നിവരും പഞ്ചാബ് ബാറ്റിംഗ് കരുത്താണ്. ഷമി നയിക്കുന്ന ബൗളിംഗ് നിരയും ഫോമിനൊത്തുയരും എന്നാണ് അനിൽ കുബ്ലയും സംഘവും പ്രതീക്ഷിക്കുന്നത് .

Read More  ഇന്നലെ കൊൽക്കത്തയെ തോൽപ്പിച്ചത് റസ്സലും കാർത്തിക്കും :രൂക്ഷ വിമർശനവുമായി സെവാഗ്‌

LEAVE A REPLY

Please enter your comment!
Please enter your name here