രണ്ട് വാക്ക് കുറിച്ച് കിലിയന്‍ എംബാപ്പെ. എതിരാളികള്‍ക്ക് മുന്നറിയിപ്പ്

FkVWJr4WQAIGfij

ഫൈനല്‍ തോല്‍വിക്കിടയിലും ആരാധകരുടെ കയ്യടികള്‍ നേടിയാണ് എംബാപ്പേ മടങ്ങുന്നത്. ഫൈനലില്‍ ഹാട്രിക്ക് അടിച്ച് ഗോള്‍ഡന്‍ ബൂട്ട് നേടിയാണ് എംബാപ്പെ മടങ്ങുന്നത്.

ഇപ്പോഴിതാ സമൂഹമാധ്യമത്തില്‍ രണ്ട് വാക്ക് കുറിച്ച് എംബാപ്പേ ട്വീറ്റ് ചെയ്തിരിക്കുകയാണ്. ‘ഞങ്ങള്‍ തിരിച്ചുവരും’ എന്ന ട്വീറ്റാണ് എംബാപ്പെ കുറിച്ചിട്ടത്. ഗോള്‍ഡന്‍ ബൂട്ട് പുരസ്കാരവുമായി ലോകകപ്പ് ട്രോഫിക്ക് സമീപത്തുകൂടി മടങ്ങുന്ന ചിത്രം പങ്കുവെച്ചായിരുന്നു എംബാപ്പയുടെ ട്വീറ്റ്.

എംബാപ്പെയുടെ ഈ ട്വീറ്റ് വൈറലായി.

1966 നു ശേഷം ഇതാദ്യമായാണ് ഒരു താരം ലോകകപ്പ് ഫൈനല്‍ ഹാട്രിക്ക് നേടുന്നത്. ടൂര്‍ണമെന്‍റില്‍ 8 ഗോളുകള്‍ നേടിയാണ് കിലിയന്‍ എംബാപ്പെ ഗോള്‍ഡന്‍ ബൂട്ട് കരസ്ഥമാക്കിയത്.

Scroll to Top