ലോകകപ്പ് തലത്തിലുള്ള മത്സരങ്ങളിൽ ബ്രസീലും അർജൻ്റീനയും നന്നായി കളിക്കുന്നില്ല, ലോകകപ്പ് നേടാൻ സാധ്യത യൂറോപ്യൻ ടീമുകൾക്ക് എന്ന് എംബാപ്പെ.

images 4 5

ഈ വർഷം അവസാനമാണ് ഖത്തറിൽ വെച്ച് ഫുട്ബോൾ ലോകകപ്പ് നടക്കുന്നത്. ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ കാത്തിരിക്കുകയാണ് ലോകകപ്പിന്. ഇത്തവണ ആരായിരിക്കും കിരീടാവകാശികൾ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

ഇപ്പോഴിതാ ലോകകപ്പിലെ മികച്ച ടീമുകളെ കുറിച്ച് തൻ്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് ഫ്രഞ്ച് താരം എംമ്പാപ്പെ. ഈ വർഷത്തെ ലോകകപ്പിൽ യൂറോപ്പ്യൻ ടീമുകൾക്ക് കൂടുതൽ മുൻതൂക്കം ഉണ്ടാകും എന്ന അഭിപ്രായമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ബ്രസീലും അർജൻ്റീനയും ലോകകപ്പ് യോഗ്യത നേടാൻ ഉയർന്ന തലത്തിലുള്ള മത്സരങ്ങൾ കളിക്കുന്നില്ലെന്നും താരം പറഞ്ഞു.

images 5 6

“ബ്രസീലും ഒരു മികച്ച ടീമാണ്. നിരവധി മറ്റു യൂറോപ്യൻ ടീമുകളുമുണ്ട്. പക്ഷെ ഞങ്ങൾക്ക് ലഭിക്കുന്ന പ്രധാന മുൻ‌തൂക്കം എല്ലായിപ്പോഴും ഉയർന്ന തലത്തിലുള്ള മത്സരങ്ങൾ കളിക്കുന്നു എന്നതാണ്.യുവേഫ നാഷൻസ് ലീഗ് അതിനൊരു ഉദാഹരണമാണ്. ലോകകപ്പിന് എത്തുമ്പോഴേക്കും ഞങ്ങൾ പൂർണമായും തയ്യാറെടുത്തിരിക്കും.


ലോകകപ്പിലെത്താൻ അർജന്റീനയും ബ്രസീലും ഉയർന്ന നിലവാരമുള്ള മത്സരങ്ങൾ കളിക്കുന്നില്ല. സൗത്ത് അമേരിക്കയിൽ യൂറോപ്പിലേതു പോലെ ഫുട്ബോൾ പുരോഗതി ഉണ്ടാക്കിയിട്ടുമില്ല. അതുകൊണ്ടാണ് അവസാന ലോകകപ്പുകളിൽ യൂറോപ്യൻ ടീമുകൾ വിജയിച്ചതെന്ന് നോക്കിയാൽ മനസിലാകും.”- എംമ്പാപ്പെ പറഞ്ഞു

Scroll to Top