മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് മുന്നേറ്റ താരം മാര്‍ക്കസ് റാഷ്ഫോര്‍ഡ് ഒക്ടോബര്‍ അവസാനം വരെയുള്ള മത്സരങ്ങള്‍ നഷ്ടമാകും. തോളിനു പരിക്കേറ്റ താരത്തിനു ശസ്ത്രക്രിയ ആവശ്യമാണ്. പ്രീമിയര്‍ ലീഗ് സീസണിന്‍റെ അവസാനത്തിലാണ് പരിക്കേറ്റതെങ്കിലും വേദന സഹിച്ചാണ് യൂറോ കപ്പില്‍ ബൂട്ട് കെട്ടിയത്.
ചൊവ്വാഴ്ച്ച നടത്തിയ സ്കാനിങ്ങില്‍ പരിക്ക് ഗുരുതരമാണെന്നും, ഓപ്പറേഷന്‍ ആവശ്യമാണെന്നും നിര്‍ദ്ദേശിക്കുകയായിരുന്നു. ജൂലൈ അവസാനത്തോടെയാണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കുക. സര്‍ജറിക്ക് ശേഷം 12 ആഴ്ച്ച വിശ്രമം ആവശ്യമാണ്.
യൂറോ 2020
കഴിഞ്ഞ പ്രീമയര്‍ ലീഗ് സീസണില്‍ 37 മത്സരങ്ങളില്‍ നിന്നായി 11 ഗോളാണ് നേടിയത്.അതേ സമയം യൂറോ കപ്പ് ചാംപ്യന്‍ഷിപ്പില്‍ ഇംഗ്ലണ്ടിനു വേണ്ടി മികച്ച പ്രകടനം നടത്താനായില്ലാ. ടൂര്‍ണമെന്‍റില്‍ 5 മത്സരങ്ങളില്‍ അവസരം കിട്ടിയ റാഷ്ഫോര്‍ഡ്, ഫൈനലിലെ ഷൂട്ടൗട്ടില്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തിയിരുന്നു.
പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിനെ തുടര്‍ന്ന് റാഷ്ഫോര്‍ഡ്, സാഞ്ചോ, സാക എന്നിവര്‍ക്കെതിരെ വംശീയ അധിഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ താരങ്ങള്‍ക്ക് പിന്തുണയര്‍പ്പിച്ച് നിരവധി ആളുകള്‍ രംഗത്ത് എത്തിയട്ടുണ്ട്.