ഞാൻ ഒരു പാവം മനുഷ്യനാണ് ബൗൺസർ ഏറിഞ്ഞ് എന്നെ കൊല്ലരുത് :സൂപ്പർ താരത്തിന്റെ അപേക്ഷ വെളിപ്പെടുത്തി അക്തർ

IMG 20210714 081727

ലോകക്രിക്കറ്റിലെ ഏറ്റവും വേഗതയുള്ള ഫാസ്റ്റ് ബൗളർ എന്ന് നേട്ടം കരിയറിൽ സ്വന്തം പേരിലാക്കിയ താരമാണ് മുൻ പാകിസ്ഥാൻ ഇതിഹാസ താരം ഷോയിബ് അക്തർ. തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ്‌ കാലയളവിൽ അനവധി കരുത്തരായ ബാറ്റ്‌സ്മാന്മാരെ പോലും അനായാസം പുറത്താക്കിയിട്ടുള്ള അക്തർ ഏതൊരു ബാറ്റിങ് നിരക്കും പേടി സ്വപ്നമായിരുന്നു. നിലവിൽ ക്രിക്കറ്റിൽ നിന്നും പൂർണ്ണമായി വിരമിച്ച താരം പല അനുഭവങ്ങളും പ്രിയ ആരാധകരുമായി പങ്കിടാറുണ്ട്. വളരെ ഏറെ ആരാധകരെ സ്വന്തമാക്കിയ താരം കരിയറിൽ പന്തെറിയുവാൻ വളരെ അധികം ഭയപെട്ടിരുന്ന ബാറ്റ്‌സ്മാൻ ആരെന്ന് തുറന്ന് പറയുകയാണ് ഇപ്പോൾ. ഈ ഒരു താരത്തിന് എതിരെ മാത്രമാണ് താൻ പന്തെറിയുവാൻ ഇത്രയും വിഷമം അനുഭവിച്ചിട്ടുള്ളതായി അക്തർ തുറന്ന് സമ്മതിക്കുന്നത്.

ക്രിക്കറ്റിലെ പല ബാറ്റ്‌സ്മാന്മാരെയും അതിവേഗ ബൗൺസറുകളാലും ഒപ്പം യോർക്കറുകളാലും വീഴ്ത്തിയിട്ടുള്ള അക്തർ താൻ ജീവിതത്തിൽ ഏറ്റവും അധികം പ്രയാസപെട്ടിട്ടുള്ളത് ഈ ഒരു താരത്തോട് മാത്രമാണ് എന്നും തുറന്ന് പറയുന്നു. “ശ്രീലങ്കൻ ബാറ്റിങ് നിരയിൽ പതിനൊന്നാമനായി ഇറങ്ങിയിട്ടുള്ള മുത്തയ്യ മുരളീധരന് എതിരെ ഞാൻ പല തവണ പന്തെറിയാൻ ഭയപ്പെട്ടിട്ടുണ്ട്. അദ്ദേഹം ബാറ്റിംഗിന് എത്തും മുൻപേ എന്നോട് ഞാൻ ഒരു മെലിഞ്ഞ പാവം മനുഷ്യനാണ്. എനിക്കെതിരെ താങ്കൾ അതിവേഗം ബൗൺസറുകൾ എല്ലാം എറിഞ്ഞാൽ ഞാൻ മരിക്കാൻ വരെ സാധ്യതയുണ്ടെന്നുള്ള മുരളീധരന്റെ മുന്നറിയിപ്പ് എന്നെ വളരെ അധികം വിഷമിപ്പിച്ചിട്ടുണ്ട് “അക്തർ തന്റെ അഭിപ്രായം വിശദീകരിച്ചു.

See also  സേവാഗും യുവിയുമല്ല, ഇന്ത്യയുടെ എക്കാലത്തെയും സിക്സർ വീരൻ അവനാണ്. ദ്രാവിഡ് പറയുന്നു.

എന്നാൽ ബൗൺസറുകൾക്ക് പകരം ഫുൾ ലെങ്ത്തിൽ പന്തുകൾ എറിഞ്ഞാൽ ഞാൻ ഔട്ടായി മാറാമെന്നും മുത്തയ്യ മുരളീധരൻ പറയാറുണ്ട് എന്ന് തുറന്ന് പറഞ്ഞ അക്തർ പക്ഷേ അദ്ദേഹം എന്റെ ഫുൾ ലെഗ്ത് പന്തുകളിൽ ഷോട്ടുകൾ പായിക്കാനും ഒപ്പം ബൗണ്ടറി നെടുവാനും എല്ലാം ശ്രമിക്കാറുണ്ട് എന്നും അക്തർ ഏറെ രസകരമായി വിശദമാക്കി.പല ക്രിക്കറ്റ്‌ നിരീക്ഷണങ്ങളും നടത്താറുള്ള താരത്തിന്റെ ചില അഭിപ്രായങ്ങൾ വൻ വിവാദം സൃഷ്ടിച്ചിരുന്നു.

Scroll to Top