സ്പോർട്ടിംഗിനെതിരെ രണ്ടാംപാദത്തിൽ ഗോൾരഹിത സമനില നേടിയെങ്കിലും ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച് മാഞ്ചസ്റ്റർ സിറ്റി. ആദ്യപാദത്തിൽ എതിരില്ലാത്ത അഞ്ചു ഗോളിന് മാഞ്ചസ്റ്റർ സിറ്റി വിജയിച്ചിരുന്നു.
സിറ്റിയുടെ ഹോം ഗ്രൗണ്ടിൽ വച്ച് നടന്ന മത്സരത്തിലായിരുന്നു സ്പോർട്ടിംഗ് സിറ്റിയെ സമനിലയിൽ തളച്ചത്. 47അം മിനിറ്റിൽ ബ്രസീലിയൻ താരം ഗബ്രിയേൽ ജീസസ്ലൂടെ സിറ്റി മുന്പിലെത്തി എന്ന് തോന്നിച്ചെങ്കിലും വാറിലൂടെ അത് ഓഫ്സൈഡ് ആണെന്ന് തെളിയുകയായിരുന്നു. മത്സരത്തിൽ സമസ്തമേഖലകളിലും മാഞ്ചസ്റ്റർ സിറ്റിക്ക് തന്നെയായിരുന്നു മുൻതൂക്കം.
നാല് ഓൺടാർഗറ്റ് ഷോട്ടുകൾ അടക്കം 14 ഷോട്ടുകൾ ആയിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നത്. തുടർച്ചയായ അഞ്ചാം സീസണിൽ ആണ് മാഞ്ചസ്റ്റർ സിറ്റി ക്വാർട്ടറിൽ പ്രവേശിക്കുന്നത്.
മാഞ്ചസ്റ്റർസിറ്റിയോടൊപ്പം ലിവർപൂൾ, റയൽമാഡ്രിഡ്, ബയേൺ മ്യുണിക്ക് എന്നീ ടീമുകളും ക്വാർട്ടറിൽ പ്രവേശിച്ചിട്ടുണ്ട്. ഫ്രഞ്ച് ക്ലബ് പി എസ് ജി റയൽ മാഡ്രിഡിനോട് തോറ്റ് പ്രീക്വാർട്ടറിൽ പുറത്തായിരുന്നു.
വലിയ ലീഡ് ഉണ്ടായിരുന്നു എങ്കിലും മികച്ച സ്ക്വാഡിനെ തന്നെയാണ് പെപ് ഇന്നും കളത്തിൽ ഇറക്കിയത്.