കരീംക്കയുടെ ആറാട്ടിൽ തകർന്ന് തരിപ്പണമായി പി എസ് ജി.

FB IMG 1646885025666

ചാമ്പ്യൻസ് ലീഗിലെ ആവേശകരമായ മത്സരത്തിൽ പി എസ് ജിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപിച്ച് റയൽ മാഡ്രിഡ് ക്വാർട്ടറിൽ. ഇരുപാദങ്ങളിലുമായി മൂന്ന് രണ്ടിന് ആയിരുന്നു റയൽ മാഡ്രിഡിൻ്റെ വിജയം. ആദ്യപാദത്തിൽ അവസാനനിമിഷത്തിൽ പി എസ് ജിക്കായി ഗോൾ നേടിയ എംബാപ്പെ രണ്ടാം പാദത്തിലെ 39 മിനിറ്റിലും ഗോൾ നേടി പി എസ് ജിയെ മുന്നിലെത്തിച്ചു. റയൽ മാഡ്രിഡിനെ ക്വാർട്ടർ പ്രതീക്ഷകൾക്ക് ഏറെ അവസാനമായി എന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്.

എന്നാൽ തിങ്ങിനിറഞ്ഞ റയൽമാഡ്രിഡ് ആരാധകർക്ക് മുമ്പിൽ മത്സരത്തിലെ രണ്ടാംപകുതിയിൽ ഫ്രഞ്ച് താരം കരീം ബെൻസിമ ആറാടി.മത്സരത്തിലെ അറുപത്തിയൊന്നാം മിനിറ്റിൽ പി എസ് ജി ഗോൾകീപ്പർ ഡോണറുമ്മയുടെ കയ്യിൽ നിന്നും വന്ന വലിയ പിഴവിൽ പന്ത് എടുത്ത ബെൻസിമ വിനീഷ്യസ് ജൂനിയറിന് നൽകി ബ്രസീലിയൻ താരം തിരിച്ച് അസിസ്റ്റൻറ് നൽകിയതോടെ ബെൻസിമ റയലിൻ്റെ ആദ്യ ഗോൾ നേടി.

FB IMG 1646885012658

ക്രൊയേഷ്യൻ താരം ലൂക്ക മോഡ്രിച്ചിൻ്റെ ഒന്നാന്തരം അസിസ്റ്റി ലൂടെ ആയിരുന്നു ബെൻസിമ സമനില ഗോൾ നേടിയത്. എഴുപത്തിയാറാം മിനിറ്റിൽ ആയിരുന്നു ഈ സമനില ഗോൾ. ഈ ഗോൾ നേടി രണ്ട് മിനിറ്റിനുശേഷം റയലിന് ആയി മൂന്നാമത്തെയും റയലിൻ്റെ വിജയ ഗോളും കൂടെ തൻ്റെ ഹാട്രിക്കും ബെൻസിമ പൂർത്തിയാക്കി.

FB IMG 1646885010731

എല്ലാ റയൽമാഡ്രിഡ് ആരാധകരെയും ത്രസിപ്പിക്കുന്ന മത്സരമായിരുന്നു ഇത്. ഇന്നലത്തെ തോൽവിയോടെ നെയ്മറും സംഘവും ക്വാർട്ടർ കാണാതെ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായി.

Scroll to Top