യൂറോപ്പ്യൻ ഫുട്ബോളുകളിൽ മാത്രം കണ്ടിരുന്ന അതിമനോഹരമായ ഗോൾ നേടി അഡ്രിയാൻ ലൂണ

luna goal vs jfc

ഐഎസ്എല്ലിലെ കേരള ബ്ലാസ്റ്റേഴ്സ് ജംഷഡ്പൂർ എഫ്സി മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് മഞ്ഞപ്പട തകർപ്പൻ വിജയം കൈവരിച്ചു. ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് എല്ലാക്കാലത്തും ഓർമ്മിക്കാൻ രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് സൂപ്പർതാരം അഡ്രിയാൻ ലൂണ അതിമനോഹരമായ ഗോൾ സമ്മാനിച്ചത് ആയിരുന്നു ഇന്നത്തെ മത്സരത്തിലെ ഏറ്റവും വലിയ പ്രത്യേകത.

യൂറോപ്യൻ ഫുട്ബോളുകളിൽ മാത്രം കാണപ്പെടുന്നത് പോലെയുള്ള ഗോൾ ആയിരുന്നു ലൂണ ഇന്ന് ആരാധകർക്ക് സമ്മാനിച്ചത്. 66ആം മിനിറ്റിലായിരുന്നു ഈ അതിമനോഹരമായ ഗോൾ പിറന്നത്. ഐഎസ്എൽ ചരിത്രത്തിലെ ഏറ്റവും മികച്ച ടീം ഗോളുകളിൽ ഒന്നായി ആ ഗോൾ മാറി. ഗോളിലേക്കുള്ള അറ്റാക്ക് മധ്യനിരയിൽ നിന്നും ലൂണ തന്നെയാണ് തുടങ്ങിയത്. പതിയെ അറ്റാക്കിങ് എൻഡിലേക്ക് വണ് ടച്ച് പാസുകളും ആയി ലൂണ മുന്നേറി.

FB IMG 1672765443801

പെനാൽറ്റി ബോക്സിന് തൊട്ടു മുൻപിൽ വച്ച് ദിമിത്രിയോസിന് കൈമാറിയ പന്ത് താരം ഒന്നും ചിന്തിക്കാതെ തന്നെ ബാക്ക് ഹീൽ പാസിലൂടെ ജിയാനുവിനെ നൽകി.മറ്റൊരു ബാക് ഹീൽ പാസ്സിലൂടെ ജിയാനു പന്ത് ലൂണക്ക് നൽകി.ഫസ്റ്റ് ടച്ച് ഫിനിഷിലൂടെ അനായാസം ലൂണ ഗോളാക്കി മാറ്റി.

FB IMG 1672765449380

ഇന്നത്തെ മത്സരത്തിലെ ആദ്യ ഗോളും അതിമനോഹരമായിരുന്നു. തകർപ്പൻ ബാക്ക് ഫ്ലിക്കിലൂടെയാണ് ജിയാനു ആദ്യ ഗോൾ കണ്ടെത്തിയത്. താരത്തിന് അതിമനോഹരമായ അസിസ്റ്റ് നൽകിയത് ദിമിത്രിയോസ് ആയിരുന്നു. ഇന്നത്തെ കളിയിൽ പൂർണ്ണ ആധിപത്യവും ബ്ലാസ്റ്റേഴ്സിന് ആയിരുന്നു.

Scroll to Top