ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഒന്നിനെതിരെ 2 ഗോളുകൾക്ക് ഓസ്ട്രേലിയയെ തകർത്ത് ക്വാർട്ടർ പ്രവേശനം നേടിയിരിക്കുകയാണ് അർജൻ്റീന. അർജൻ്റീനക്ക് വേണ്ടി നായകൻ ലയണൽ മെസ്സിയും യുവതാരം ജൂലിയൻ അൽവാരസുമാണ് വല കുലുക്കിയത്. ക്വാർട്ടർ ഫൈനലിൽ നെതർലാൻഡ്സ് ആണ് അർജൻ്റീനയുടെ എതിരാളികൾ.
ഇപ്പോൾ ഇതാ അർജൻറീന നായകൻ ലയണൽ മെസ്സിയുടെ കൂടെ കളിക്കാൻ കഴിയുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്ന് പറഞ്ഞു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് അർജൻ്റീന പ്രതിരോധനിര താരം ലിസാൻഡ്രോ മാർട്ടിനസ്. അദ്ദേഹത്തിൻ്റെ കൂടെ ഒരുമിച്ച് കളത്തിൽ കാണുമ്പോൾ തനിക്ക് രോമാഞ്ചം വരാറുണ്ടെന്നും താരം പറഞ്ഞു.
“മെസ്സിക്ക് ഒപ്പം കളിക്കാൻ കഴിയുന്നത് വലിയ ഭാഗ്യമായിട്ടാണ് ഞാൻ കാണുന്നത്. അദ്ദേഹത്തിനെ എന്റെ ഒപ്പം കളത്തിൽ കാണുമ്പോൾ എനിക്ക് രോമാഞ്ചം വരാറുണ്ട്. കളത്തിൽ തൻ്റെ എല്ലാം മെസ്സി നൽകുന്നത് കാണുമ്പോൾ എനിക്ക് അദ്ദേഹത്തിനോട് വലിയ ബഹുമാനമാണ് തോന്നുന്നത്.
ഒരു സഹ കളിക്കാരൻ എന്ന നിലയിൽ ഞാൻ മെസ്സിക്ക് വേണ്ടി എല്ലാം നൽകും. ഫുട്ബോളിലെ ഏറ്റവും വലിയവൻ മെസ്സിയാണ്. അദ്ദേഹത്തെ എൻ്റെ ടീമിൽ ഒപ്പം കിട്ടിയതിൽ എനിക്ക് അഭിമാനമുണ്ട്.”- ലിസാൻഡ്രോ മാർട്ടിനസ് പറഞ്ഞു. ഡിസംബർ പത്തിന് ശനിയാഴ്ച ലുസ്സൈൽ സ്റ്റേഡിയത്തിൽ വച്ചാണ് അർജൻ്റീനയുടെ നെതർലാൻഡ്സുമായുള്ള ക്വാർട്ടർ ഫൈനൽ പോരാട്ടം.