അവൻ്റെ പ്രതികാരം അടുത്ത മത്സരത്തിൽ ഉണ്ടാകും; സൂപ്പർ താരത്തെക്കുറിച്ച് അർജൻ്റീനൻ പരിശീലകൻ.

images 2022 12 05T163347.860

ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരായ പ്രീക്വാർട്ടർ മത്സരത്തിൽ വളരെ മോശം പ്രകടനമായിരുന്നു അർജൻ്റീന താരം ലൗതാറോ മാർട്ടിനസ് കാഴ്ചവച്ചത്. നിരവധി ആരാധകർ താരത്തിനെതിരെ രൂക്ഷമായി വിമർശിച്ചു കൊണ്ട് രംഗത്ത് എത്തുകയും ചെയ്തു. മത്സരത്തിലെ സമ്മർദ്ദ ഘട്ടത്തിൽ രണ്ട് സുവർണ്ണ അവസരം നഷ്ടമാക്കിയതാണ് താരത്തിനെതിരെ വിമർശനം ഉയരാൻ കാരണം.


മത്സരത്തിലെ വിജയം ഉറപ്പിക്കാനുള്ള അവസരങ്ങൾ ആയിരുന്നു താരം പാഴാക്കി കളഞ്ഞത്. നിരവധി ആരാധകർ താരത്തിനെതിരെ വിമർശനം ഉന്നയിച്ച് രംഗത്തെത്തിയപ്പോൾ പിന്തുണയുമായി നായകൻ ലയണൽ മെസ്സിയും പരിശീലകൻ ലയണൽ സ്കലോനിയും രംഗത്ത് വന്നിരുന്നു. തൻ്റെ ടീമിനെ നിരവധി തവണ രക്ഷിച്ചിട്ടുള്ള താരമാണ് ലൗട്ടാറോ മാര്‍ട്ടിനസ് എന്നാണ് പരിശീലകൻ പറഞ്ഞത്.

images 2022 12 05T163318.049


“കഴിഞ്ഞ കാലങ്ങളിൽ ഞങ്ങളുടെ ടീമിൽ നിരവധി തവണ രക്ഷിച്ചിട്ടുള്ള താരമാണ് അവൻ. ഒരു മോശം ദിവസം കൊണ്ട് അവനെ വിലയിരുത്തുന്നത് നീതിയല്ല. ഒരുപാട് മികച്ച കാര്യങ്ങൾ ഞങ്ങൾക്ക് വേണ്ടി ചെയ്തു തന്നിട്ടുണ്ട്. അവൻ ഒരുപാട് കാര്യങ്ങൾ ഇനി നൽകുകയും ചെയ്യും.

ലോകത്തിലെ എല്ലാ കളിക്കാർക്കും ഒരു മോശം ദിവസം ഉണ്ടാകും. ഒരു മോശം ദിവസം ഉണ്ടാകുമ്പോൾ ഒരു താരത്തെ വിമർശിക്കുന്നത് എളുപ്പമാണ്. അവൻ ഇതിന് പകരം വീട്ടും. അവൻ ഞങ്ങളുടെ നിർണായക താരമാണ്.”- സ്‌കലോനി പറഞ്ഞു. സ്കാലോനിയുടെ കീഴിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ രണ്ടാമത്തെ താരമാണ് ലൗട്ടാറോ മാർട്ടിനസ്.

Scroll to Top