ലോകകപ്പിലെ എല്ലാ മത്സരങ്ങളും തോറ്റ് മെസ്സിയും കൂട്ടരും ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താകണമെന്ന് മെസ്സിയുടെ ഡോക്ടർ; കാരണം ഇതാണ്..

images 25

ഇന്നാണ് അർജൻ്റീനയുടെ ഖത്തർ ലോകകപ്പിലെ ആദ്യ മത്സരം. ഇന്ന് വൈകിട്ട് 3.30ന് നടക്കുന്ന മത്സരത്തിൽ അർജൻ്റീന സൗദി അറേബ്യയെ നേരിടും. ഇപ്പോഴിതാ ഖത്തർ ലോകകപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്ന അർജൻറീന എല്ലാ മത്സരങ്ങളും തോൽക്കണം എന്ന് പറഞ്ഞുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ലയണൽ മെസ്സിയുടെ ഡോക്ടർ ഡീഗോ ഷ്വാർസ്റ്റെയ്ൻ. അർജൻ്റീനക്കാരനായ ഇദ്ദേഹം മെസ്സിയുടെ കരിയറിൽ നിർണായക പങ്കുവഹിച്ച ഡോക്ടർ ആണ്.

ചെറുപ്പത്തിൽ മെസ്സിക്ക് ഉണ്ടായിരുന്ന വളർച്ച ഹോർമോണിന്റെ പ്രശ്നം ചികിത്സിച്ചത് ഇദ്ദേഹമായിരുന്നു. സ്പാനിഷ് ക്ലബ് ബാഴ്സലോണ 2001ൽ റിക്രൂട്ട് ചെയ്യുന്നതിന് മുമ്പ് മെസ്സിക്ക് 9 വയസ്സ് പ്രായമുള്ളപ്പോൾ ആയിരുന്നു ഇത്. മെസ്സി ഒപ്പിട്ട ന്യൂവേൽസ് ഓൾഡ് ബോയ്സിന്റെ ജേഴ്സി സ്പെയിനിലേക്ക് വിമാനം കയറുന്നതിനു മുമ്പ് ഡീഗോ ഷ്വാർസ്റ്റെയ്ന് നൽകിയിരുന്നു. അന്ന് ആ ജേഴ്സിയിൽ ഡീഗോക്ക് സ്നേഹത്തോടെ മെസ്സി എന്ന് കുറിച്ചിരുന്നു.

images 27

ഇത്രയും വർഷമായിട്ടും അദ്ദേഹവുമായി മെസ്സി വളരെ അടുത്ത ബന്ധമാണ് കാത്തുസൂക്ഷിക്കുന്നത്. എന്നാൽ മെസ്സി ലോകകപ്പിൽ ഒരു മത്സരം പോലും വിജയിക്കരുതെന്ന് പറയാൻ കാരണം അർജൻ്റീന സർക്കാരാണ്. സർക്കാർ എടുക്കുന്ന മോശം തീരുമാനങ്ങളും ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നതുമായ കാര്യങ്ങളും മറക്കുവാൻ അർജൻ്റീനയുടെ ലോകകപ്പ് വിജയം ഉപയോഗിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

images 28

“അർജൻ്റീന ചാമ്പ്യന്മാർ ആകാൻ ഒരു ഫുട്ബോൾ ആരാധകൻ എന്ന നിലയിൽ ഞാൻ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ ഒരു മനുഷ്യൻ എന്ന നിലയിലും, ഒരു അർജൻ്റീനൻ പൗരൻ എന്ന നിലയിലും ആദ്യ റൗണ്ടിലെ മൂന്നു കളികളും തോറ്റു പുറത്താകണമെന്നാണ് എൻ്റെ ആഗ്രഹം. പല മോശം കാര്യങ്ങളും മറച്ചുവെക്കാൻ അർജൻ്റീനയിലെ ഏകാധിപത്യ സർക്കാർ അർജൻ്റീനൻ ടീമിൻ്റെ വിജയം ഉപയോഗിക്കും. ടീം കളിക്കുന്ന ദിവസം ആരും ശ്രദ്ധിക്കാതെ സമയത്ത് അവർ കറൻസിയുടെ മൂല്യ തകർച്ച പ്രഖ്യാപിക്കും. രാജ്യത്തെ പല പ്രതിസന്ധി ഘട്ടങ്ങളിലും ജീവിച്ചിട്ടുണ്ടെങ്കിലും നിലവിൽ വളരെയധികം ദയനീയമാണ്.”- ഡീഗോ ഷ്വാർസ്റ്റെയ്ൻ പറഞ്ഞു.

Scroll to Top